ബാങ്കോക്ക് – ബംഗലുരു സർവീസുമായി തായ് എയർഏഷ്യ

Posted on: June 30, 2015

Thai-AirAsia-Airbus-A320-20

ബംഗലുരു : തായ് എയർഏഷ്യ സെപ്റ്റംബർ ഒന്നു മുതൽ ബാങ്കോക്കിൽ നിന്ന് ബംഗലുരുവിലേക്ക് സർവീസ് ആരംഭിക്കും. 3,999 രൂപയാണ് പ്രാരംഭ വൺവേ ടിക്കറ്റ് നിരക്ക്. ബുധനാഴ്ചയും ശനിയാഴ്ചയും ഒഴികെ ആഴ്ചയിൽ അഞ്ച് സർവീസുകളുണ്ടാകുമെന്ന് തായ് എയർ ഏഷ്യ സിഇഒ ടാസാപോൺ ബിജ്‌ലെവൽ പറഞ്ഞു.

ഡൽഹി, കോൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്ക് തായ് എയർഏഷ്യ സർവീസ് നടത്തിയിരുന്നു. എന്നാൽ മത്സരം മൂലം ചെന്നൈ ഒഴികെയുള്ള സർവീസുകൾ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഈ സർവീസുകൾ അടുത്ത വർഷം പുനരാരംഭിച്ചേക്കുമെന്ന് ടാസാപോൺ പറഞ്ഞു. കഴിഞ്ഞവർഷം 9,46,000 പേരാണ് ഇന്ത്യയിൽ നിന്ന് തായ്‌ലൻഡ് സർവീസ് സന്ദർശിച്ചു. ഏഷ്യയിലെ 45 ഡെസ്റ്റിനേഷനുകളിലേക്ക് തായ് എയർഏഷ്യ സർവീസ് നടത്തുന്നുണ്ട്.