നാല് പുതിയ സർവീസുകളുമായി ഗോ എയർ

Posted on: January 13, 2016

GoAir-Airbus-A320-200-big

മുംബൈ : ഗോ എയർ നാല് പുതിയ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ഡൽഹിയിൽ നിന്ന് ലക്‌നോ, റാഞ്ചി, പാറ്റ്‌ന, മുംബൈ – ശ്രീനഗർ, ലേ – ശ്രീനഗർ തുടങ്ങി 10 ഡെസ്റ്റിനേഷനുകളിലേക്ക് പ്രതിദിനം 12 അധികം സർവീസുകളും സമ്മർ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുംബൈ – ലേ, ബംഗലുരു – പോർട്ട്‌ബ്ലെയർ, ബംഗലുരു – പാറ്റ്‌ന, ബംഗലുരു – റാഞ്ചി എന്നിവയാണ് പുതിയ സർവീസുകൾ.