ബോസ്റ്റൺ, അറ്റ്‌ലാന്റ സർവീസുകളുമായി ഖത്തർ എയർവേസ്

Posted on: January 5, 2016

Qatar-Airways-B-777-big

ദോഹ : ഖത്തർ എയർവേസ് ദോഹയിൽ നിന്ന് അമേരിക്കയിലെ ബോസ്റ്റണിലേക്കും അറ്റലാന്റയിലേക്കും സർവീസ് ആരംഭിക്കുന്നു. 2016 ൽ മൂന്ന് യുഎസ് സർവീസുകളാണ് ഖത്തർ എയർവേസ് പ്രഖ്യാപിച്ചിരുന്നത്.

ദോഹ – ലോസ്ആഞ്ചലസ് സർവീസ് ജനുവരി ഒന്നിന് തുടങ്ങി. ബോയിംഗ് 777-200 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. മാർച്ച് 16 ന് ബോസ്റ്റണിലേക്കും ജൂൺ ഒന്നിന് അറ്റ്‌ലാന്റയിലേക്കും സർവീസ് ആരംഭിക്കും. ദോഹ- ഫിലാഡൽഫിയ സെക്ടറിൽ എയർബസ് എ-350 വിമാനവും ഏർപ്പെടുത്തിയിട്ടുണ്ട്.