വിമാനയാത്ര : ജിസിസി രാജ്യങ്ങൾ വൻകുതിപ്പിന് ഒരുങ്ങുന്നു

Posted on: November 28, 2015

Emirates-Dubai-Check-in-Big

അബുദാബി : ജിസിസി രാജ്യങ്ങളിൽ വിമാനയാത്രക്കാരുടെ എണ്ണം 2020 ടെ 450 ദശലക്ഷത്തിൽ എത്തുമെന്ന് സിയാൽ മിഡിൽ ഈസ്റ്റ് ഡയറക് ടർ ഫാദി സഅദ് പറഞ്ഞു. മൂന്ന് വർഷം മുമ്പ് ആറ് ജിസിസി രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാരുടെ എണ്ണം 144 ദശലക്ഷം മാത്രമായിരുന്നു.

ഇപ്പോൾ ജിസിസി വിമാനത്താവളങ്ങളിൽ വിമാനക്കമ്പനികൾ പ്രതിവർഷം 750 ദശലക്ഷം ഭക്ഷണപായ്ക്കറ്റുകളാണ് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അബുദാബി, ദുബായ്, ദോഹ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വികസനത്തിനായി 8,600 കോടി ഡോളറാണ് ചെലവാക്കിയിട്ടുള്ളത്. ഈ മൂന്ന് വിമാനത്താവളങ്ങളിൽ മാത്രം 190 ദശലക്ഷം യാത്രികരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. നവീകരണത്തിലൂടെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.