ഡൽഹിയിലേക്ക് ബോയിംഗ് 787-9 സർവീസുമായി ബ്രിട്ടീഷ് എയർവേസ്

Posted on: July 19, 2015

British-Airways-Boeing-787-

ന്യൂഡൽഹി : ബ്രിട്ടീഷ് എയർവേസ് ലണ്ടൻ – ഡൽഹി സെക്ടറിൽ ഒക്ടോബർ 25 മുതൽ ബോയിംഗ് 787-9 വിമാനങ്ങൾ സർവീസിന് ഉപയോഗിക്കും. ബോയിംഗ് 787-9 സർവീസ് ആരംഭിക്കുന്ന ആദ്യ റൂട്ടാണ് ലണ്ടൻ – ഡൽഹി. ലണ്ടനിൽ നിന്ന് അബുദാബിയിലേക്കാണ് രണ്ടാമത്തെ ബോയിംഗ് 787-9 സർവീസ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് സൗത്ത് ഏഷ്യ റീജണൽ കമേഴ്‌സ്യൽ മാനേജർ മോറൻ ബിർജെർ പറഞ്ഞു.

ലണ്ടൻ ഹീത്രുവിൽ നിന്ന് പ്രതിവാരം 49 ഫ്‌ളൈറ്റുകളാണ് ഇന്ത്യയിലേക്കുള്ളത്. ഡൽഹിക്കു പുറമെ മുംബൈ, ചെന്നൈ, ബംഗലുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ബ്രിട്ടീഷ് എയർവേസ് സർവീസ് നടത്തുന്നുണ്ട്. ബോയിംഗ് 787-8 വിമാനമാണ് ചെന്നൈ സർവീസിനുപയോഗിക്കുന്നത്.