ജെറ്റ് പ്രിവിലിജ് ജെറ്റ് എയർവേസും എയർ സെർബിയയും തമ്മിൽ ധാരണ

Posted on: July 1, 2015

Air-Serbia-Airbus-319---100

കൊച്ചി : ജെറ്റ് പ്രിവിലേജ് സ്‌കീമിൽ പങ്കാളികളാകാൻ എയർ സെർബിയ ജെറ്റ് എയർവേസുമായി ധാരണയിലെത്തി. ജെറ്റ് പ്രിവിലിജിന്റെ 27 ാമത്തെ ഫ്രീക്വന്റ് ഫ്‌ളയർ പങ്കാളിയാണ് എയർ സെർബിയ. ഇത്തിഹാദ് എയർവേസിന്റെയും പങ്കാളിയാണ്.

ജെറ്റ് എയർവേസ് – എയർ സെർബിയ പങ്കാളിത്തം വഴി ജെറ്റ് പ്രിവിലേജ് അംഗങ്ങൾക്ക് ഏഥൻസ്, ആംസ്റ്റർഡാം, ലാർനാക, പാരീസ്, റോം തുടങ്ങിയ 30 യൂറോപ്യൻ ഡെസ്റ്റിനേഷനുകളിലേക്ക് നിർബാധം യാത്ര ചെയ്യാൻ സാധിക്കും. ജെറ്റ് പ്രിവിലേജ് അംഗങ്ങൾക്കു കൂടുതൽ ജെറ്റ് മൈൽസ് പോയിന്റുകൾ നേടുവാനും അധിക ബാഗേജ് അലവൻസ്, പ്രത്യേക ചെക്ക് ഇൻ കൗണ്ടർ, ബോർഡിംഗിനു മുൻഗണന തുടങ്ങിയ പരിഗണനകൾ ലഭിക്കുവാനും സഹായിക്കും.