ഫ്‌ളൈ ദുബായ് 100 ഡെസ്റ്റിനേഷനുകളിലേക്ക്

Posted on: June 8, 2015

Fly-Dubai-7000-th-Boeing-73

ദുബായ് : ലോകോസ്റ്റ് എയർലൈനായ ഫ്‌ളൈ ദുബായിയുടെ സർവീസ് അടുത്ത 12-18 മാസത്തിനുള്ളിൽ 100 ഡെസ്റ്റിനേഷനുകളാകും. 2009 ൽ സർവീസ് ആരംഭിച്ച ഫ്‌ളൈ ദുബായ് നിലവിൽ 90 കേന്ദ്രങ്ങളെ ദുബായിയുമായി ബന്ധിപ്പിക്കുന്നു. 2014 ൽ 23 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് വ്യാപിപ്പിച്ചു. 48 വിമാനങ്ങളാണ് ഇപ്പോൾ ഫ്‌ലീറ്റിലുള്ളത്. ജൂലൈയിൽ ഒരു വിമാനം കൂടി ലഭിക്കും.

ഫ്‌ളൈ ദുബായിയുടെ 50 ാമത്തെ ബോയിംഗ് 737 വിമാനം ഒക്‌ടോബറിൽ ഡെലിവറി ലഭിക്കും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ 11 ബോയിംഗ് വിമാനങ്ങൾ കൂടി ഫ്‌ലീറ്റിൽ ചേരുമെന്ന് ചീഫ് ഓപറേറ്റിംഗ് ഓഫീസർ ക്യാപ്റ്റൻ കെന്നത്ത് ഗിലി പറഞ്ഞു. 2008 ൽ 50 ബോയിംഗ് 737 – 800 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരുന്നത്.