May 2024
ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് വിപണിയിൽ
Posted on: September 7, 2017
കൊച്ചി : ടിവിഎസ് മോട്ടോർ കമ്പനി പുതിയ ഡ്യുവൽ ടോൺ സ്റ്റൈൽസ് ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് വിപണിയിൽ അവതരിപ്പിച്ചു. സ്റ്റാർ സിറ്റി പ്ലസ് 110 സിസി മോട്ടോർ സൈക്കിൾ പുതിയ രൂപകൽപനയിലാണ് ശ്രദ്ധേയമാകുന്നത്. ബ്ലാക് ഗ്രാബ് റെയിൽ, ക്രോം 3 ഡി ലേബൽ എന്നിവ രൂപകൽപനയുടെ ഭാഗങ്ങളാണ്. ലിറ്ററിന് 86 കിമി മൈലേജാണ് കമ്പനി ഉറപ്പു നൽകുന്നതെന്ന് വൈസ് പ്രസിഡന്റ് അനിരുദ്ധ് ഹൽദാർ പറഞ്ഞു.
സ്റ്റാർ സിറ്റി പ്ലസ് എത്തുന്നത് 5,000 ആർ.പി.എം.ൽ 8.7 എൻ.എം. ടോർഖോടു കൂടി 7,000 ആർ.പി.എം.ൽ 8.4 പി.എസ്. പവർ പുറത്തുവിടുന്ന ഇകോത്രസ്റ്റ് എന്ന ശക്തമായ ഫോർ സ്‌ട്രോക്ക് ഫോർ-സ്പീഡ് ഗിയർബോക്‌സോടു കൂടിയാണ്. ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓൺ ഹണീകോംബ് ടെക്‌സ്‌ചേർഡ് സൈഡ് പാനൽ ഗ്രില്ലുകൾ, സ്റ്റൈലിഷ് ക്രൗൺ വൈസർ, ട്രെൻഡിയായ റിയർ വ്യൂ മിററുകൾ എന്നിവയും പ്രീമിയം സ്റ്റെയിൻലെസ്സ് സ്റ്റീൽ മഫ്‌ളർ ബൈക്കിന്റെ സിൽവർ ഷോക്ക് അബ്‌സോർബറുകൾക്കും, അതിന്റെ സ്‌പോർട്ടിയായ അലുമിനിയം ബ്ലാക്ക് ഗ്രാബ് റെയിലിനും ചാരുത പകരുന്നു. ബ്ലാക്ക് അലോയ് വീലുകൾ, പ്രീമിയം 3ഡി എംബ്ലങ്ങൾ, സ്റ്റൈലിഷ് ഫ്‌ളാഷി ടെയിൽ ലാംപ് എന്നിവ മോട്ടോർസൈക്കിളിന്റെ ആകർഷകണീയത വർധിപ്പിക്കുന്നു.
ടി.വി.എസ് സ്റ്റാർ സിറ്റി എത്തുന്നത് ടെലിസ്‌കോപിക് ഫ്രൺഡ് ഷോക്ക് അബ്‌സോർബറുകൾ, എല്ലാ റോഡ് പ്രതലങ്ങളിലും സുഖപ്രദമായ റൈഡ് ഉറപ്പാക്കുന്ന അഞ്ച് സ്റ്റെപ്പ് അഡ്ജസ്റ്റബിളായ റിയർ ഷോക്ക് അബ്‌സോർബറുകൾ എന്നിവയോടെയാണ്. ഉയർന്ന ഗ്രിപ്പോടു കൂടിയ, ബട്ടൺ ടൈപ്പ്, ട്യൂബ്‌ലെസ്സ് ടയറുകൾ മെച്ചപ്പെട്ട റോഡ്-ടയർ സമ്പർക്കം പ്രദാനം ചെയ്ത്, സ്‌കിഡ്ഡിംഗിന്റെ അപകടസാദ്ധ്യത കുറയ്ക്കുന്നു. ബ്ലാക്ക് റെഡ്, ബ്ലാക്ക് ബ്ലൂ, റെഡ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ടി.വി.എസ്. സ്റ്റാർ സിറ്റി പ്ലസ് തെരഞ്ഞെടുക്കാം.
TAGS: TVS Motor Company | TVS Motorcycles | TVS Star City Plus |