മഹീന്ദ്ര ഫസ്റ്റ് ചോയ്‌സിന് 300 ഔട്ട്‌ലെറ്റ്

Posted on: November 9, 2013

First-Choiceമൾട്ടി ബ്രാൻഡ് സർട്ടിഫൈഡ് യൂസ്ഡ് കാർ കമ്പനിയായ മഹീന്ദ്രാ ഫസ്റ്റ് ചോയ്‌സ് വീൽസിന്റെ മൂന്നൂറാമത് കേന്ദ്രം മുലന്ദിൽ പ്രവർത്തനം ആരംഭിച്ചു. 2007 ൽ ആദ്യ ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ ഉപയോഗത്തിലിരുന്ന കാറുകൾ ക്രയവിക്രയം ചെയ്യുന്ന രീതികളിൽ പുതുമയാർന്ന പല പരീക്ഷണങ്ങളും കമ്പനി നടപ്പാക്കിയിട്ടുണ്ട്. തനതായ ഫ്രാഞ്ചൈസി മോഡൽ, വിൽക്കുന്ന വാഹനങ്ങൾക്ക് വാറന്റി നൽകുക, ആഡംബര കാറുകൾക്ക് മാത്രമായി ഹൈലൈൻ സ്റ്റോറുകൾ എന്നിവ പുത്തൻ പരിഷ്‌ക്കാരങ്ങളായിരുന്നു.

സെക്കന്റ് ഹാൻഡ് കാർ വാങ്ങുന്നവരെ രണ്ടാം തരക്കാരായി കണക്കാക്കാതെ ഉപയോക്താക്കൾക്കാവശ്യമായ ഉത്പ ന്നങ്ങളും സംവിധാനങ്ങളും ഒരുക്കിയതിലൂടെയാണ് ഈ രംഗത്ത് പ്രാമുഖ്യം നേടുവാൻ സാധിച്ചത് എന്ന് മഹീന്ദ്രാ ഗ്രൂപ്പ് എച്ച് ആർ – ആഫ്റ്റർ മാർക്കറ്റ് വിഭാഗം മേധാവി രാജീവ് ദുബേ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ യൂസ്ഡ് കാർ വിപണി മൂന്ന് ദശലക്ഷത്തിലധികമാണ്. പുതിയ കാർ വിപണിയേക്കാൾ വലുതായ ഈ മേഖല അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇരട്ടിയോളം വളരും. സർട്ടിഫസ്റ്റ്, വാറന്റി ഫസ്റ്റ്, ഇന്ത്യൻ ബ്ലൂ ബുക്ക്, ആട്ടോ ഇൻസ്‌പെക്ട് എന്നീ പുതുമയാർന്ന സേവനങ്ങൾ കമ്പനി നൽകി വരുന്നു.