ഫോർഡിന്റെ വിഷു ഓഫർ

Posted on: April 17, 2015

Ford-India-Chennai-Plant-Bi

കൊച്ചി : വിഷു പ്രമാണിച്ച് ഫോർഡ് ഫിഗോയുടെ ഉപഭോക്താക്കൾക്കായി ഫോർഡ് പ്രത്യേക ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിച്ചു. ഫോർഡ് ഫിഗോ വാങ്ങുമ്പോൾ 66,000 രൂപ വരെയുള്ള ഇളവുകളാണ് ഫോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിലുള്ള ഇളവുകൾ, സൗജന്യ അനുബന്ധ ഘടകങ്ങൾ, അഞ്ച് കൊല്ലത്തെ വാറണ്ടി, ആകർഷകമായ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയ്ക്ക് പുറമെയാണ് പ്രത്യേക ഓഫറുകൾ. തെരഞ്ഞെടുക്കപ്പെട്ട ചില അനുബന്ധ ഘടകങ്ങൾക്ക് 20 ശതമാനം വരെ ഡിസ്‌കൗണ്ടും ഉണ്ട്. മികച്ച പ്രവർത്തനക്ഷമത, ഇന്ധനലാഭശേഷി, ബ്ലൂടൂത്ത്, ബെസ്റ്റ്-ഇൻ-ക്ലാസ് എസി, ബൂട്ട് സ്‌പേസ് എന്നിവയാണ് ഫോർഡിന്റെ പ്രധാന സവിശേഷതകൾ.

കേരളത്തിലെ എല്ലാ ഫോർഡ് ഡീലർഷിപ്പുകളിലും ഈ ആനുകൂല്യം ലഭ്യമാണ്. വിപണനാനന്തര സേവനം അനായാസമാക്കാൻ ഫോർഡ് ഹാപ്പി പോക്കറ്റ്‌സ് സ്‌കീം ആരംഭിച്ചിട്ടുണ്ട്. 2199 രൂപയാണ് ഇതിന്റെ നിരക്ക്. റോഡ്‌സൈഡ് അസിസ്റ്റൻസ്, 90 മിനിറ്റ് ക്വിക്ക് സർവീസ് ബേയ്‌സ്, മൊബൈൽ സർവീസ് വാൻ, വെഹിക്കിൾ റിപ്പോർട്ട് കാർഡ്, ക്വിക്ക് ലെയിൻ എന്നിവ സേവനങ്ങളിൽ ഉൾപ്പെടുന്നു.