ജി എസ് ടി : ഫോർഡ് കാറുകളുടെ വിലകുറച്ചു

Posted on: July 3, 2017

ന്യൂഡൽഹി : ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തിൽ ഫോർഡ് ഇന്ത്യ കാറുകളുടെ വില കുറച്ചു. നിലവിലുള്ള വിലയിൽ നിന്നും നാലര ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്.

വിവിധ മോഡലുകൾക്ക് രണ്ടായിരം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെ കുറയും. മസ്താംഗിന്റെ വിലപരിഷ്‌കരണം സംബന്ധിച്ച് കമ്പനി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. മാരുതി സുസുക്കി, ടൊയോട്ട, ജാഗ്വർ ലാൻഡ്‌റോവർ, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികൾ നേരത്തെ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.