ഫോർഡ് ആസ്പയറിന്റെയും ഫിഗോയുടെയും വില കുറച്ചു

Posted on: August 9, 2016

Ford-Figo-Aspire-Big

ന്യൂഡൽഹി : ഫോർഡ് ഇന്ത്യ എൻട്രി ലെവൽ സെഡാനായ ആസ്പയറിന്റെയും ഹാച്ച്ബാക്കായ ഫിഗോയുടെയും വില കുറച്ചു. 25,000 മുതൽ 91,000 രൂപ വരെയാണ് വിലക്കുറവ്. വില്പന വോള്യം കൂട്ടാനും മത്സരം നേരിടാനുമായാണ് വില കുറച്ചത്.

ഫോർഡ് ആസ്പയർ 1.2 ലിറ്റർ പെട്രോൾ മോഡൽ 5.28 ലക്ഷം മുതൽ 6.8 ലക്ഷംവരെയും ഡീസൽ മോഡൽ 6.37 – 7.89 ലക്ഷം രൂപവരെയുമാണ് വില. ഫിഗോ 1.2 ലിറ്റർ പെട്രോൾ മോഡലിന് 4.54 ലക്ഷ മുതൽ 6.29 ലക്ഷം വരെയും 1.5 ഡീസൽ മോഡലിന് 5.63 ലക്ഷം മുതൽ 7.18 ലക്ഷം രൂപവരെയുമാണ് പുതിയ നിരക്കുകൾ.