ബൊലേറോ ഒമ്പതാം വർഷവും ഒന്നാം സ്ഥാനത്ത്

Posted on: April 17, 2015

Mahindra-Bolero-Big

കൊച്ചി : രാജ്യത്തെ ഒന്നാം നമ്പർ എസ് യു വി എന്ന ബഹുമതി ഇക്കുറിയും മഹീന്ദ്ര ബൊലേറോയ്ക്ക്. തുടർച്ചയായി ഒമ്പതാം വർഷമാണ് ബൊലേറൊ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 2007 മുതൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ് യു വി യും ബൊലേറോയാണ്. തുടർച്ചയായി നാലാംവർഷവും ഒരുലക്ഷം വാഹനങ്ങൾ വിറ്റുവെന്ന ബഹുമതിയും ബൊലേറൊ സ്വന്തമാക്കി. യാത്രാവാഹനങ്ങളിൽ രണ്ടാം വർഷവും ബൊലേറോയ്ക്ക് അഞ്ചാം സ്ഥാനമാണ്. മികച്ച പത്ത് യാത്രാവാഹനങ്ങളുടെ ഗണത്തിലെ ഏക എസ് യു വി യും ബൊലേറോയാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ബൊലേറോയിലുള്ള ഉപയോക്താക്കളുടെ വിശ്വാസമാണ് ഈ ബഹുമതി നിലനിർത്താൻ സഹായിച്ചതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായി പ്രവീൺ ഷാ പറഞ്ഞു. ജനങ്ങളുടെ മാറുന്ന ജീവിത രീതിക്ക് അനുസരിച്ച് പുതുമ കൈവരിക്കാൻ ബൊലേറോയ്ക്ക് ആയിട്ടുണ്ടെന്നും ജനപ്രിയ ബ്രാൻഡ് ആയി അത് നിരത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

2000 ൽ ആണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ബൊലേറോ ആദ്യമായി നിരത്തിലിറക്കിയത്. 2011 ൽ കൂടുതൽ ഇന്ധനക്ഷമതയുള്ള എൻജിനുമായി പരിഷകരിച്ച മോഡലും വിപണിയിൽ ഇറക്കിയിരുന്നു.