ബജാജിന്റെ പുതിയ പള്‍സര്‍ N250

Posted on: April 13, 2024

കൊച്ചി : ബജാജ് ഓട്ടൊ, തങ്ങളുടെ ഏറ്റവും പുതിയ പള്‍സര്‍ N250 കൊച്ചിയില്‍ പുറത്തിറക്കി. പള്‍സര്‍ നിരയിലെ ഏറ്റവും വലിയ എന്‍ജിന്‍ നല്‍കുന്നതിനൊപ്പം, ഉപയോക്താക്കള്‍ക്ക് ഉയര്‍ന്നതും കത്യവുമായ റൈഡിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ഈ നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ വളരെയധികം സവിശേ
ഷതകള്‍ നിറഞ്ഞതാണ്. റോഡ്, റെയിന്‍, ഒഫ് റോഡ് എന്നിങ്ങനെ മൂന്ന് എബിഎസ് റൈഡ് മോഡുകള്‍ പള്‍സര്‍ N 250ല്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

തെന്നുന്ന പ്രതലങ്ങളിലോ ഹാര്‍ഡ് ആക്‌സിലറേ ഷനിലോ പിന്‍ചക്രം നിയന്ത്രണം വിട്ട് കറങ്ങുന്നത് തടയുന്ന സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ബൈക്കിന്റെ ചടുലതയും ഷോക്ക് അബ്‌സോര്‍പ്ഷന്‍ കഴിവുകളും മെച്ചപ്പെടുത്തുന്ന അഡ്-ഡൗണ്‍ ഫോര്‍ക്ക് സസ്‌പെന്‍ഷന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍ എന്നിവ പുതിയ പള്‍സറിന്റെ സവിശേഷതകളാണ്. ബ്രൂക്‌ലിന്‍ ബ്ലാക്ക്, പേള്‍ മെറ്റാലിക് വൈറ്റ്, ഗ്ലോസി റേസിംഗ് റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാവുന്ന പുതിയ പള്‍സര്‍ N250യുടെ കൊച്ചിയിലെ എക്‌സ് ഷോറൂം വില 1,52,314 രൂപയാണ്.

ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ ഫീച്ചര്‍, പുത്തന്‍ സ്‌റ്റൈലിംഗ് ഗ്രാഫിക്‌സ്, വീതിയേറിയ ടയറുകള്‍, ഏറ്റവും വലിയ എന്‍ജിന്‍, ബ്ലാക്ക് ക്രോം ബ്രാന്‍ഡിംഗ്, ബ്ലാക്ഡ്-ഔട്ട് അലോയ്കള്‍, യുഎസ്ഡി ഫോര്‍ക്കുകള്‍, എക്‌സ്‌ഹോസ്റ്റ്, എന്‍ജിന്‍ കേസിങ് എന്നിവ പള്‍സര്‍ N250ന്റെ ശക്തമായ റോഡ് സാന്നിധ്യം വര്‍ധിപ്പിക്കു
ന്നതിനായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.