മാവ്‌റിക് 440 : ബുക്കിംഗ് ഹീറോ ആരംഭിച്ചു

Posted on: February 16, 2024

കൊച്ചി : ഫ്‌ളാഗ്ഷിപ് മോട്ടോര്‍സൈക്കിളായ മാവ്‌റിക് 440യുടെ ബുക്കിംഗ് ഹീറോ ആരംഭിച്ചു. മൂന്നു വകഭേദങ്ങളില്‍ ലഭിക്കും. 1.99 ലക്ഷം, 2.14ലക്ഷം, 2.24 ലക്ഷം രൂപ എന്നിങ്ങനെയാണ് ഷോറൂം വില.

ഏപ്രിലില്‍ വിതരണം ആരംഭിക്കും. മാര്‍ച്ച് 15 ന് മുന്‍പ് ബുക്ക് ചെയ്യുന്നവര്‍ക്ക് 10,000 രൂപ വിലയുള്ള മാവ്‌റിക് ആക്‌സസറീസ് കിറ്റ്, മെര്‍ച്ചന്‍ഡസ് എന്നിവ സൗജന്യമായി ലഭിക്കും.