മെഴ്‌സിഡീസ് ബെന്‍സിന്റെ പുതിയ ജിഎല്‍എസ് എത്തി

Posted on: January 9, 2024

കൊച്ചി : മെഴ്‌സിഡീസ് ബെന്‍സിന്റെ പുതിയ ജിഎല്‍| എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 3 ലീറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍, 3 ലീറ്റര്‍ 6 സിലിണ്ടര്‍ ഡീസല്‍ വകഭേദങ്ങളില്‍ ലഭിക്കും. 1.32 കോടി രൂപ മുതലാണ് ഷോറൂം വില.

ഈ വര്‍ഷം 200 കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്ന് മെഴ്‌സിഡീസ് ബെന്‍സ് അറിയിച്ചു. 2023ല്‍ 17,408 കാറുകളാണു വിറ്റത്. ഈ വര്‍ഷം 12 മോഡലുകള്‍ പുതിയതായി അവതരിപ്പിക്കും. മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയിലെത്തിയിട്ട് 3 പതിറ്റാണ്ട് തികയുന്ന വര്‍ഷമാണിത്.