ഔഡി ഇന്ത്യ ആദ്യ അള്‍ട്ര ഫാസ്റ്റ് ചാര്‍ജിംഗ് ഇ-ട്രോണ്‍ ഹബ് ആരംഭിച്ചു

Posted on: December 30, 2023

കൊച്ചി : ഔഡി ഇന്ത്യ മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലക്‌സില്‍ ഇന്ത്യയിലെ ആദ്യ അള്‍ട്ര ഫാസ്റ്റ് ചാര്‍ജിംഗ് ഇ-ട്രോണ്‍ ഹബ് ആരംഭിച്ചു. ചാര്‍ജ് സോണുമായി സഹകരിച്ച് രൂപകല്പന ചെയ്ത അള്‍ട്രാ ഫാസ്റ്റ് ചാര്‍ജറിന് 450 കിലോവാട്ടാണു ശേഷി. ഹരിത ഊര്‍ജമാണ് ഉപയോഗിക്കുന്നത്.

ഔഡി ക്യൂ8 50 ഇ-ട്രോണ്‍, 8 55 ഇ-ട്രോണ്‍, 8 സ്‌പോര്‍ട് ബാക്ക് 50 ഇ-ട്രോണ്‍, 8 സ്‌പോര്‍ട് ബാക്ക് 55 ഇ-
ട്രോണ്‍, ഇ-ട്രോണ്‍ ജിടി, ആര്‍എ ഇ-ട്രോണ്‍ ജിടി എന്നീ 6 കാറുകളാണ് ഇലക്ട്രിക് കാര്‍ നിരയില്‍ ഔഡി ഇന്ത്യയ്ക്കുള്ളത്.

ഒറ്റ ആപ് വഴി വിവിധ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് ആക്‌സസ് ലഭിക്കാന്‍ മൈ ഔഡി കണക്ട് ആപ്പില്‍ ചാര്‍ജ് മൈ ഔഡി സംവിധാനവും കമ്പനി അവതരിപ്പിച്ചിരുന്നു. രാജ്യത്ത് 73നഗരങ്ങളിലായി 140 ല്‍ അധികം ചാര്‍ജറുകള്‍ ഔഡി ഇന്ത്യ സ്ഥാപിച്ചിട്ടുണ്ട്.