പുതിയ ഫീച്ചറുകളോടെ കിയ സോനെറ്റ് വിപണിയില്‍

Posted on: December 18, 2023

തിരുവനന്തപുരം : സുരക്ഷ യ്ക്കു പ്രാധാന്യം നല്‍കി പുതിയ മോഡല്‍ ‘ദ ന്യൂ സോനെറ്റ് കാറുകളുമായിപ്രമുഖ പ്രീമിയം കാര്‍ നിര്‍മാതാക്കളായ കിയ. 10 പുതിയ ഫീച്ചറുകളോടെയാണ് പുതിയ കിയ സോനെറ്റ് വിപണിയിലെത്തുന്നത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സാങ്കേതിക വിദ്യയും (എഡിഎഎസ്) ആറ് എയര്‍ബാഗുകളും ഉള്‍പ്പെടെയുള്ളസംവിധാനങ്ങളും വാഹനത്തിലുണ്ട്. സുരക്ഷിതമായി വാഹനം ഓടിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുന്ന പുതിയഫീച്ചറായ ‘കിയ ഇന്‍ സ്‌പെയറിംഗ് ഡ്രൈവ് പ്രോഗ്രാമും’ സോനെറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.

‘കിയ കണക്റ്റ് ആപ്പിലൂടെ സീറ്റ് ബെല്‍റ്റ് ഉപയോഗം, പെട്ടെന്നുള്ള ബ്രേക്കിംഗ്, വേഗപരിധികള്‍ പാലിക്കല്‍ തുടങ്ങി ഓടിക്കുന്നവരുടെ ഡ്രൈവിംഗ് രീതി വിലയിരുത്തി റിവാര്‍ഡുകള്‍ക്കായി റിഡിം ചെയ്യാവുന്ന ഇക്കോസ്‌കോര്‍ നല്‍കുന്ന സംവിധാനമാണിത്.

ആദ്യമായി കാരന്‍സിലും സെഗ്മെന്റില്‍ ആദ്യമായി സെല്‍ടോസിലും ആറ് എയര്‍ ബാഗുകള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ശേഷമാണ് സോനെറ്റിലേക്കും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ കൊണ്ടു വരുന്നത്. ഇതോടെ എല്ലാ മോഡലുകളിലും ആറോ അതിലധികമോ സീറ്റ്‌ബെല്‍റ്റുകളുള്ള ഏറ്റവും പുതിയ ബ്രാന്റ് ആയി കിയ മാറും.

വിവിധ തരം ഫ്രണ്ട് കൊളീഷന്‍ വാണിങ്ങുകള്‍, ഡ്രൈവര്‍ അറ്റന്‍ഷന്‍ വാണിംഗ്, ലീഡിംഗ് വെഹിക്കിള്‍ ഡിപാര്‍ച്ചര്‍ അസിസ്റ്റ് ലെയിന്‍ കീപ്പിംഗ് അസിസ്റ്റുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് പുതിയ സോനെറ്റില്‍അവതരിപ്പിക്കുന്നത്. ഇതോടെ സുരക്ഷാ സംവിധാനങ്ങളുടെ എണ്ണം 25 ആകും.