17
Friday
May 2024
May 2024
ട്രയംഫ് ടൈഗർ എക്സ് ആർ എക്സ്, എക്സ് സി എക്സ് മോഡലുകൾ വിപണിയിൽ
Posted on: March 17, 2015
കൊച്ചി : ട്രയംഫ് മോട്ടോർ സൈക്കിൾ തങ്ങളുടെ സാഹസിക മോഡലുകളുടെ നിരയിൽ രണ്ടു പുതിയ മോഡലുകൾ വിപണിയിലിറക്കി. ടൈഗർ 800 സീരിസിൽ ടൈഗർ എക്സ് ആർ എക്സ് , എക്സ് സി എക്സ് മോഡലുകളാണ് പുറത്തിറക്കിയത്.
ടൈഗർ എക്സ് ആർ എക്സ് മോഡൽ റോഡ് യാത്രക്കായും എക്സ് സി എക്സ് ഓഫ് റോഡ് യാത്രക്കായും ലക്ഷമിടുന്നതാണ്. ആധുനിക സാങ്കേതിക വിദ്യകൾ കോർത്തിണക്കിയാണ് പുതിയ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത്.
800 സി സി ട്രിപ്പിൽ എൻജിൻ, കുറഞ്ഞ എമിഷൻ, നിലവിലുള്ള മോഡലുകളേക്കാൾ 17 ശതമാനം കൂടുതൽ ഇന്ധനക്ഷമത തുടങ്ങിയവയും പുതിയ മോഡലുകളുടെ പ്രത്യേകതയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ട്രയംഫ് മോട്ടോർ സൈക്കിൾ സ്വപ്നതുല്യമായ സാന്നിധ്യം ഇന്ത്യയിൽ ഉറപ്പിച്ചതായി മാനേജിംഗ് ഡയറക്ടർ വിമൽ സംബ്ലി അഭിപ്രായപ്പെട്ടു.
TAGS: Tiger 800 X C X | Tiger 800 X R X | Triumph Motorcycles | Vimal Sumbly |
News in this Section