ആമസോൺ ഇന്ത്യയിൽ കാർ, ബൈക്ക് അക്‌സസറീസ്

Posted on: March 17, 2015

Amazon-Car-and-Motorbike-st

കൊച്ചി : ആമസോൺ ഇന്ത്യയിൽ കാർ & മോട്ടോർബൈക്ക് സ്റ്റോർ തുറന്നു. എൻജിൻ ഓയിൽ, അഡിറ്റീവുകൾ, ഫിൽട്ടറുകൾ, കാർ ഷാംപൂ, സീറ്റ് കവർ, കാർ കവർ, ഹെൽമെറ്റ്, കാർ വാക്വം ക്ലീനർ, സ്പാർക്ക് പ്ലഗ് തുടങ്ങി 22,000 ത്തിലധികം കാർ ബൈക്ക് അനുബന്ധ ഉത്പന്നങ്ങളാണ് സ്റ്റോറിൽ അണിനിരക്കുന്നത്.

3എം, മെഗ്വിയേഴ്‌സ്, ഷെൽ, വേഗ, കെ & എൻ, ഹെല്ല, ഫിലിപ്പ്‌സ് എന്നിവയടക്കം 150 പ്രമുഖ ഇന്ത്യൻ അന്തർദേശീയ ബ്രാൻഡിലുള്ള ഉത്പന്നങ്ങൾ ഈ സ്റ്റോറിലുണ്ട്. ഷോപ്പിംഗ് സൗകര്യത്തിനായി വെഹിക്കിൾ കെയർ, മോട്ടോർബൈക് ആക്‌സസറീസ് & പാർട്‌സ്, കാർ ആക്‌സസറീസ്, കാർ പാർട്‌സ് തുടങ്ങി പ്രത്യേക സെക്ഷനുകളായി സ്റ്റോർ ക്രമീകരിച്ചിരിക്കുന്നു.

TAGS: Amazone |