ഇ1 ആസ്‌ട്രോ പ്രൊ ഇ-സ്‌കൂട്ടറുകള്‍ ഇനി കേരളത്തിലും

Posted on: October 11, 2023

കൊച്ചി : വൈദ്യുതി വാഹന സൂപ്പര്‍‌സ്റ്റോര്‍ ശൃംഖലയായ ഇലക്ട്രിക് വണ്ണിന്റെ ഇ1 ആസ്‌ട്രോ പ്രൊസ്‌കൂട്ടറുകള്‍ ഇനി കേരളത്തിലും ലഭ്യമാകും. 72വി ലിഥിയം ഇയൊണ്‍ബാറ്ററി, 3000 വോട്‌സ് പീക്ക് പവറോ
ടെ 2400 വോട്‌സ് മോട്ടോര്‍ സവിശേഷതയുള്ള ഇി ഏറ്റവും ശക്തമായവൈദ്യുത സ്‌കൂട്ടറാണ്.

അഞ്ച് നിറങ്ങളില്‍ ലഭ്യമാകുന്നസ്‌കൂട്ടര്‍ ആര്‍ടിഒ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ 99,999 രൂപ മുതല്‍ 1,24,999
രൂപ വരെ എക്‌സ്‌ഷോറൂം വിലകളില്‍ ലഭ്യമാണ്. 65 കിലോമീറ്റര്‍ ആണ്ഉയര്‍ന്ന വേഗത. 2.99 സെക്കന്‍ഡില്‍
0 മുതല്‍ 40 വരെയാണ് ആക്‌സിലറേഷന്‍. എന്‍എഫ്‌സി, സ്മാര്‍ട്ട് കാര്‍ഡ്‌സാങ്കേതികതയോടെ തടസരഹിത ഓണ്‍ ഓഫ് സൗകര്യങ്ങള്‍ സ്‌കൂട്ടറിലുണ്ട്.

കേരളത്തില്‍ വിപണനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇ1 ഔറ്റുകള്‍ക്കും കമ്പനി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് https://electric-one.com/ എന്നസൈറ്റില്‍ അപേക്ഷിക്കാം.