ബജാജ് ആര്‍ഇ ഇടെക് 9.0 കൊച്ചിയില്‍ അവതരിപ്പിച്ചു

Posted on: October 7, 2023

കൊച്ചി : ഇരുചക്ര, മുച്ചകവാഹന നിര്‍മാണ മേഖലയില്‍ ലോകത്തിലെ മുന്‍നിര കമ്പനിയായ ബജാജ് ഓട്ടൊ ലിമിറ്റഡ് ‘പാസഞ്ചര്‍ ഇലക്ട്രിക് ത്രീവീലര്‍ ബജാജ് ആര്‍ഇ ഇടെക് 9,0 കൊച്ചിയില്‍ അവതരിപ്പിച്ചു. ഹൈബി ഈഡന്‍ എംപി, ബജാജ് ഓട്ടൊ ലിമിറ്റഡ് നാഷണല്‍ വൈസ് പ്രസിഡന്റ്(സെയില്‍സ്) ഗൗരവ് റത്തോര്‍, ഡീലര്‍ കെ.പി.മോട്ടോഴ്‌സ് എംഡി മാത്യു ജോഷ്വാ എന്നിവര്‍ ചേര്‍ന്നാണ് വാഹനം വിപണിയിലവതരിപ്പിച്ചത്. എറണാുളം ജില്ലാ ഓട്ടൊറിക്ഷ ഡ്രൈവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.ബി. സ്യമന്തഭദ്രന്‍, ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങളായ സൈമണ്‍ ഇടപ്പള്ളി, ബിനു വര്‍ഗീസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

റേഞ്ച്, ലോഡ് വഹിക്കുന്ന് കഴിവ്, ഗ്രേഡബിലിറ്റി എന്നിവയില്‍ ഉയര്‍ന്ന പ്രകടനം നല്‍കുന്ന വിധത്തി
ലാണ് പുതിയ വാഹനം രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഐപി 67 റേറ്റഡ് അഡ്വാന്‍സ്ഡ് ലി അയണ്‍
ബാറ്ററി, മുസ്പീഡ് ഓട്ടൊമാറ്റിക് ട്രാന്‍സ്മിഷന്‍, പെര്‍മനന്റ് മാഗ്‌നറ്റിക് സിന്‍ണൈസ് മോട്ടോര്‍ എന്നിവ
പാസഞ്ചര്‍ ഇലക്ട്രിക് തീവീലറില്‍ സജ്ജമാക്കിയിട്ടുണ്ട്. 16 ആംപിയര്‍ 220 വോര്‍ട്ട് പ്ലഗ് പോയിന്റിലും ബാ
റ്ററി ചാര്‍ജ് ചെയ്യാം. വാഹനത്തിലെ ഓണ്‍ബോര്‍ഡ് ചാര്‍ജര്‍ സംവിധാനം റീ ചാര്‍ജിംഗ് സൗകര്യപ്രദമാ
ക്കും.

ആധുനിക ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ രൂപകല്പ്പന ചെയ്തിരിക്കുന്ന വാഹനത്തില്‍ 8.9
കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒറ്റുചാര്‍ജില്‍ 178 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാനാകും. വ
ലിയ ട്യൂബ്ലെസ് റേഡിയല്‍ ടയറുകളാണ് വാഹനത്തിനുള്ളത്. വാഹന ഉടമകള്‍ക്ക് വാറണ്ടിക്കൊപ്പം
എല്ലാ ദിവസവും 24 മണിക്കൂറും റോഡ് സൈഡ് അസിസ്റ്റന്‍സും ലഭ്യമാണ്. 3.06 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചിയിലെ എക്‌സ്‌ഷോറൂം വില.