പുതിയ വേരിയന്റുകളുമായി മഹീന്ദ്ര എക്സ്യുവി 300 നിര വിപുലീകരിച്ചു

Posted on: August 12, 2023

കൊച്ചി : ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്, തങ്ങളുടെ പ്രശസ്തമായ എക്സ്യുവി 300 എസ്യുവി നിര വിപുലീകരിച്ചു. ഡബ്ല്യു2 എക്സ്‌ക്ലൂസീവ് പെട്രോള്‍ വേരിയന്റിന് 7.99 ലക്ഷം രൂപയും, ഡബ്ല്യു4 പെട്രോള്‍ ടര്‍ബോ സ്പോര്‍ട്ട് വേരിയന്റിന് 9.29 ലക്ഷം രൂപയുമാണ് പ്രാരംഭ വില. ആധികാരികവും സ്പോര്‍ട്ടിവുമായ എസ്യുവിക്കായി തിരയുന്നവര്‍ക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പായിരിക്കും പുതിയ വേരിയന്റുകള്‍.

ഉയര്‍ന്ന പ്രകടനത്തിനായി 1.2ലിറ്റര്‍ എംസ്റ്റാലിയന്‍ ടിജിഡിഐ പെട്രോള്‍ എഞ്ചിനാണ് ഡബ്ല്യു4 ടര്‍ബോ സ്പോര്‍ട്ട് വേരിയന്റിന്. മുമ്പ് ഡബ്ല്യു6 മുതലുള്ള വേരിയന്റുകള്‍ക്ക് മാത്രമായിരുന്നു ഈ പവര്‍ എഞ്ചിന്‍ ഇപ്പോള്‍ ഡബ്ല്യു4 ടര്‍ബോ സ്പോര്‍ട്ട് ഉപയോഗിച്ച് അഞ്ച് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 60 കി.മീ വേഗതയിലേക്ക് കുതിക്കാനാവും. 230എന്‍എം ടോര്‍ക്കും 96കി.വാട്ട് പവറുമാണ് കരുത്ത്. കൂടാതെ, പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ ലഭ്യമായ ഡബ്ല്യു4 വേരിയന്റുകളില്‍ സണ്‍റൂഫും മഹീന്ദ്ര ചേര്‍ത്തിട്ടുണ്ട്.

1.2ലിറ്റര്‍ ടര്‍ബോ പെട്രോള്‍, സ്പോര്‍ട്ടി 1.2ലിറ്റര്‍ എംസ്റ്റാലിയന്‍ ടിജിഡിഐ പെട്രോള്‍ എന്നിങ്ങനെ രണ്ട് കരുത്തുറ്റ എഞ്ചിന്‍ ഓപ്ഷനുകളും ഡബ്ല്യു4 വേരിയന്റില്‍ എക്സ്യുവി 300 വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ മുന്‍ഗണനകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് എക്സ്യുവി 300 ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യമാണ് ഈ ഓപ്ഷന്‍ നല്‍കുന്നത്. രണ്ട് സവിശേഷമായ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഓപ്ഷനുകളുടെ വൈവിധ്യമാര്‍ന്ന ശ്രേണിയും വാഗ്ദാനം ചെയ്യുന്നു, ഇത് ഉപഭോക്താക്കളെ അവരുടെ തനതായ അഭിരുചിയും ജീവിതശൈലിയും പ്രതിഫലിപ്പിക്കുന്ന ഒരു സ്റ്റൈലിഷ് കോംപാക്റ്റ് എസ്യുവി സൃഷ്ടിക്കാന്‍ സഹായിക്കും.

You Tube Link – https://youtu.be/UssfPYrzbQY