ഏറ്റവും പുതിയ ഡിയോ 125 പുറത്തിറക്കി ഹോണ്ട

Posted on: July 13, 2023

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ ഏറ്റവും പുതിയ സ്പോര്‍ട്ടി, അഡ്വാന്‍സ് ഡിയോ 125 അവതരിപ്പിച്ചു. ഡ്യുവല്‍ ഔട്ട്ലെറ്റ് മഫ്ലര്‍, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ് നോട്ട് എന്നിവയ്ക്കൊപ്പം സ്പോര്‍ട്ടി ഫ്രണ്ട് ഡിസൈനാണ് പുതിയ ഡിയോ മോഡലിന്. പുതിയ സ്പ്ലിറ്റ് ഗ്രാബ് റെയിലോടു കൂടിയ മോഡേണ്‍ ടെയില്‍ ലാമ്പ്, വേവ് ഡിസ്‌ക് ബ്രേക്ക്, അലോയ് വീല്‍സ്, ഏറ്റവും പുതിയ ഗ്രാഫിക്സ്, പുതിയ ലോഗോ തുടങ്ങിയവയും ഡിയോയ്ക്ക് കൂടുതല്‍ അഴക് നല്‍കുന്നു.

ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ 125സിസി പിജിഎം-എഫ്ഐ എഞ്ചിനാണ് മറ്റൊരു സവിശേഷത. ആഗോളതലത്തില്‍ അറിയപ്പെടുന്ന ഹോണ്ട സ്മാര്‍ട്ട് കീയും ഏറ്റവും പുതിയ ഡിയോ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിലവിലെ ഇന്ധനത്തില്‍ സഞ്ചരിക്കാവുന്ന ദൂരം, ശരാശരി ഇന്ധന ക്ഷമത, റിയല്‍-ടൈം ഇന്ധന ക്ഷമത എന്നിവ റൈഡറൈ കൃത്യമായി അറിയിക്കുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ മീറ്റര്‍ ഏറ്റവും പുതിയ ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ്, സ്മാര്‍ട്ട് വകഭേദങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐഡ്ലിങ് സ്റ്റോപ്പ് സിസ്റ്റം, എഞ്ചിന്‍ ഇന്‍ഹിബിറ്ററുള്ള സൈഡ് സ്റ്റാന്‍ഡ്, 12 ഇഞ്ച് ഫ്രണ്ട് വീലോടു കൂടിയ ടെലിസ്‌കോപിക് സസ്പെന്‍ഷന്‍, കോംബി ബ്രേക്ക് സിസ്റ്റം, മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന റിയര്‍ സസ്പെന്‍ഷന്‍, ഡ്യുവല്‍ ഫങ്ഷന്‍ സ്വിച്ച്, ഡ്യുവല്‍ ലിഡ് ഫ്യുവല്‍ ഓപ്പണിങ് സിസ്റ്റം, 18 ലിറ്റര്‍ സ്റ്റോറേജ്, തുടങ്ങിയവയാണ് ഏറ്റവും പുതിയ ഡിയോയുടെ മറ്റു സവിശേഷതകള്‍. 10 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും (3 വര്‍ഷ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും, 7 വര്‍ഷ ഓപ്ഷണല്‍ വാറന്റിയും) ഹോണ്ട ഡിയോ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

ഏറ്റവും പുതിയ ഹോണ്ട ഡിയോ 125 ഇന്ത്യന്‍ യുവ ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒടാനി പറഞ്ഞു.

സ്പോര്‍ട്ടി ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, ആകര്‍ഷകമായ സൗകര്യങ്ങള്‍ എന്നിവ ചേര്‍ന്നതാണ് ഡിയോ 125 എന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് & മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

പേള്‍ സൈറണ്‍ ബ്ലൂ, പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ, പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് സാങ്രിയ റെഡ് മെറ്റാലിക്, സ്പോര്‍ട്സ് റെഡ് എന്നീ 7 നിറഭേദങ്ങളില്‍ വരുന്ന പുതിയ ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 83,400 രൂപയും, സ്മാര്‍ട്ട് മോഡലിന് 91,300 രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില.