എക്സ്റ്റര്‍ ഇന്ത്യന്‍ വിപണിയിലെത്തി

Posted on: July 11, 2023

കൊച്ചി : ഹ്യുണ്ടായുടെ ചെറു എസ് യു വി- എക്സ്റ്റര്‍ ഇന്ത്യന്‍ വിപണിയിലെത്തി. മാനുവല്‍, ഓട്ടമാറ്റിക് സിഎന്‍ജി മോഡലുകളില്‍ എക്സ്റ്റര്‍ ലഭ്യമാണ്. 5.99 ലക്ഷം മുതല്‍ 9.31 ലക്ഷം രൂപ വരെയാണ് വില. 5 വേരിയന്റുകള്‍ ലഭ്യമാണ്. സണ്‍ റൂഫ്, ഡാഷ് ക്യാം തുടങ്ങിയ ഫീച്ചറുകളോടെയാണ് എക്സ്റ്ററിന്റെ രംഗപ്രവേശം.

ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങളുടേതിനു സമാനമാണ് ഇന്റീരിയര്‍ ഡിസൈന്‍. 8 ഇഞ്ച് ഇന്‍ ഫോടെയ്ന്‍മെന്റ് സിസ്റ്റവുമുണ്ട്. ഹ്യുണ്ടായുടെ ഏറ്റവും വില കുറഞ്ഞ എവി എന്നതാണ് സവിശേഷത. മികച്ച സുരക്ഷാ ഫീച്ചറുകളും വാഹനത്തിനു നല്‍കിയിട്ടുണ്ട്.

 

TAGS: Hyundai Exter |