നിസ്സാന്‍ മാഗ്‌നെറ്റ് ഗെസ സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു

Posted on: May 27, 2023

കൊച്ചി : നിസാന്റെ ബി-എസ് യുവി മോഡലായ മാഗ്‌നെറ്റ് സ്‌പെഷല്‍ എഡിഷന്‍ ഗെസ ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രീമിയം ഓഡിയോ, ഇന്‍ഫോടെയ്ന്‍മെന്റ് സവിശേഷതകളുമായെത്തുന്ന ഗെസ്
സ്‌പെഷല്‍ എഡിഷന് 7.39 ലക്ഷം രൂപ മുതലാണ് വില. നേരത്തെ ബുക്കിംഗ് ആരംഭിച്ച നിസ്സാന്‍ മാഗ്‌നെറ്റ്
ഗെസ് ഇന്ത്യയിലെ എല്ലാ നിസാന്‍ ഷോറൂമുകളിലും 11,000 രൂപയടച്ച് ബുക് ചെയ്യാം.

ഹൈ-റെസല്യൂഷന്‍ 22.86 സിഎം ടച്ച്‌സ്‌ക്രീന്‍, വയര്‍ലെസ് കണക്ടിവിറ്റിയുള്ള ആന്‍ഡ്രോയ്ഡ് കാര്‍പ്ലേ, പ്രീമിയം ജെബിഎല്‍ സ്പീക്കറുകള്‍, ട്രജെക്ടറിറിയര്‍ ക്യാമറ തുടങ്ങി ഒട്ടേറെസവിശേഷതകളോടെയാണ്
ഗെസ് എത്തുന്നത്.