ഹോണ്ടയുടെ പുതിയ ഷൈന്‍ 100 ഉത്തര്‍പ്രദേശില്‍ അവതരിപ്പിച്ചു

Posted on: May 20, 2023

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഷൈന്‍ 100 ഉത്തര്‍പ്രദേശില്‍ അവതരിപ്പിച്ചു. ആദ്യദിനം തന്നെ ഉത്തര്‍പ്രദേശിലുടനീളം 500 യൂണിറ്റ് ഷൈന്‍ 100 ഹോണ്ട വിതരണം ചെയ്തു. കമ്പനിയുടെ ഏറ്റവും മിതമായവിലയില്‍ ഇന്ധനക്ഷമതയുള്ള മോട്ടോര്‍സൈക്കിളാണിത്. നിലവില്‍ 125സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ഏറ്റവും ജനപ്രിയവും വിശ്വസനീയവുമായ ബ്രാന്‍ഡാണ് ഹോണ്ട ഷൈന്‍. ഷൈന്‍ 100 മോട്ടോര്‍സൈക്കിളിലൂടെ 100സിസി യാത്രക്കാരുടെ വിഭാഗത്തിലും സാന്നിധ്യമറിയിക്കുകയാണ് കമ്പനി. ഉപഭോക്താക്കളൂടെ കൂടുതല്‍ വിശ്വാസ്യതക്കായി 12 പേറ്റന്റ് ആപ്ലിക്കേഷനുകളോടെയാണ് ഷൈന്‍ 100 എത്തുന്നത്.

മെച്ചപ്പെടുത്തിയ സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) അടിസ്ഥാനമാക്കിയ പുതിയ 100സിസി ഒബിഡി2 പിജിഎം-എഫ്‌ഐ എഞ്ചിനാണ് ഷൈന്‍ 100ന്. 10 വര്‍ഷത്തെ പ്രത്യേക വാറന്റി (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 7 വര്‍ഷത്തെ ഓപ്ഷണല്‍ എക്സ്റ്റന്‍ഡഡ് വാറന്റി) പാക്കേജും ഷൈന്‍ 100ന് നല്‍കുന്നു. എക്‌സ്റ്റേണല്‍ ഫ്യൂവല്‍ പമ്പാണ് മറ്റൊരു പ്രത്യേകത. നീളമുള്ളതും സുഖകരവുമായ 677 എം.എം സീറ്റ് റൈഡിങ് സുഖമമാക്കും. എഞ്ചിന്‍ ഇന്‍ഹിബിറ്ററുള്ള സൈഡ് സ്റ്റാന്‍ഡ് സംവിധാനം സൈഡ് സ്റ്റാന്‍ഡില്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതും തടയും. ഇക്വലൈസറോടുകൂടിയ കോംബിബ്രേക്ക് സിസ്റ്റം ആണ് മറ്റൊരു സവിശേഷത. ഭാരം കുറഞ്ഞ ഡ്യൂറബിള്‍ സ്റ്റീല്‍ ഫ്രെയിം ആണ് ഷൈന്‍ 100നുള്ളത്.

1245 എംഎം ലോംഗ് വീല്‍ബേസും, 168 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും കൂടിയ വേഗതയിലും മോശം റോഡിലും റൈഡര്‍ക്ക് ആത്മവിശ്വാസം നല്‍കും. ഷൈന്‍ 125ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് ഷൈന്‍ 100നും. ഗ്രാഫിക് തീം, ആകര്‍ഷകമായ ഫ്രണ്ട് കൗള്‍, മൊത്തം കറുപ്പ് നിറത്തിലുള്ള അലോയ് വീല്‍സ്, പ്രാക്ടിക്കല്‍ അലുമിനിയം ഗ്രാബ് റെയില്‍, ബോള്‍ഡ് ടെയില്‍ ലാംപ്, വ്യത്യസ്തമായ സ്ലീക്ക് മഫ്‌ലര്‍ എന്നിവ ഷൈന്‍ 100ന്റെ രൂപഭംഗി വര്‍ധിപ്പിക്കുന്നു.

ബ്ലാക്ക് വിത്ത് റെഡ് സ്‌ട്രൈപ്‌സ്, ബ്ലാക്ക് വിത്ത് ബ്ലൂ സ്‌ട്രൈപ്‌സ്, ബ്ലാക്ക് വിത്ത് ഗ്രീന്‍ സ്‌ട്രൈപ്‌സ്, ബ്ലാക്ക് വിത്ത് ഗോള്‍ഡ് സ്‌ട്രൈപ്‌സ്, ബ്ലാക്ക് വിത്ത്‌ഗ്രേ സ്‌ട്രൈപ്‌സ് എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളില്‍ ഷൈന്‍ 100 ലഭിക്കും. 62,900 രൂപയാണ് (എക്‌സ്‌ഷോറൂം, ഉത്തര്‍പ്രദേശ്) വില.

ഈ മേഖലയിലെ തങ്ങള്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നത് തുടരുകയാണ്. ഗുണനിലവാരം, പ്രകടനം, മിതമായവില, ശൈലി എന്നീ വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന ഷൈന്‍ 100 ലഭ്യമാക്കുന്നതില്‍ അഭിമാനിക്കുന്നു. ഷൈന്‍ 100 ഈ വ്യവസായത്തില്‍ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്നും മികച്ച ഭാവിക്ക് വഴിയൊരുക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റ്, സിഇഒ & മാനേജിംഗ് ഡയറക്ടര്‍ സുത്സുമു ഒട്ടാനി പറഞ്ഞു.

ഷൈന്‍ 100-ന്റെ വിശ്വസനീയമായ പ്രകടനം, സുഖപ്രദമായ യാത്ര, മിതമായവില എന്നിവയിലൂടെ അളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവരെ ശാക്തീകരിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. ഷൈന്‍ 100 സമാനതകളില്ലാത്ത മൂല്യം വാഗ്ദാനം ചെയ്തുകൊണ്ട് ഓരോ ഇന്ത്യന്‍ യാത്രക്കാരുടെയും പ്രതീക്ഷകളെ മറികടക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഓപ്പറേറ്റിംഗ് ഓഫീസര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

TAGS: Honda Shine 100 |