ഡിഫന്‍ഡര്‍ ശ്രണിയില്‍ പുതിയ വാഹനങ്ങളെത്തി

Posted on: May 1, 2023

കൊച്ചി : പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ശ്രേണിയില്‍ പുതിയ വാഹനങ്ങളായ 130 ഔട്ട്ബൗണ്ട്, 130 വി 8 എന്നിവ അവതരിപ്പിച്ചു.

മാറ്റ് കളര്‍ ഫിനിഷിലുള്ള 130 ഔട്ട്ബൗണ്ട് 5 സീറ്റുള്ള വാഹനമാണ്. പെട്രോളിലും ഡീസലിലും ലഭിക്കും.

മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 5 ലീറ്റര്‍ സൂപ്പര്‍ ചാര്‍ജ്ഡ് വി8 എന്‍ജിനാണ് 130 വി8ന്. 485 ബിഎച്ച്പിയാണ് എന്‍ജിന്‍ കരുത്ത്.