കോമറ്റ് ഇവി കൊച്ചിയില്‍ വിപണിയിലിറക്കി

Posted on: April 29, 2023

കൊച്ചി : എംജി മോട്ടോഴ്‌സിന്റെ ചെറു വൈദ്യുത വാഹനമായ കോമറ്റ് ഇവി കൊച്ചിയില്‍ അവതരിപ്പിച്ചു. കോസ്റ്റലൈന്‍ ഗാരേജസ് ഇന്ത്യ ഷോറൂമില്‍ നടന്ന ചടങ്ങില്‍ എംജിമോട്ടോര്‍ ഇന്ത്യ റീജ്യനല്‍ മാനേജര്‍ എസ്. ശിവരാമകൃഷ്ണന്‍, ഷോറൂം ഡയറക്റ്റര്‍ ജിമ്മി ജോസ് റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ ഗായകന്‍ വൈഷ്ണവ് ഗീരീഷ് എന്നിവര്‍ ചേര്‍ന്ന് വാഹനം പുറത്തിറക്കി.

ജിഎസ്ഇവി പ്ലാറ്റ്‌ഫോം അടി സ്ഥാനമാക്കിയുള്ള ഈ വാഹനത്തിന്റെ ഡിസൈനും സ്വാഭാവികമായ വേഗതയും നഗരത്തിനകത്ത് പിരിമുറുക്കമില്ലാത്ത സവാരിക്ക് സൗകര്യമൊരുക്കുന്നു. എംജി മോട്ടോര്‍ ഇന്ത്യയുടെ ഇവി ശ്രേണിയിലെ രണ്ടാമത്തെ വാഹനമായ കോമറ്റ് ഇവിയുടെ വരവ് അതിന്റെ സ്മാര്‍ട്ട് ടെക്‌നോളജിയോടു കൂടി സുഗമമായി ഉപയോഗിക്കാനാകും വിധത്തിലാണ്.

7,98,000 രൂപയാണ് ഈവാഹനത്തിന്റെ എക്‌സ് ഷോറൂം വില. നഗര ഗതാഗതത്തെ ലക്ഷ്യമിട്ടാണ് ഇന്ത്യയില്‍ എംജി കോമറ്റ് ഇവി അവതരിപ്പിച്ചതെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ രാജീവ് ചാബ പറഞ്ഞു.

 

TAGS: MG Comet EV |