ഇലക്ട്രിക് വാഹനങ്ങളായ മിഹോസ്, ജോയ് ഇ-റിക്ക് വിതരണം ആരംഭിച്ച് വാര്‍ഡ്വിസാര്‍ഡ്

Posted on: April 25, 2023

കൊച്ചി : ജോയ് ഇ-ബൈക്ക്’ എന്ന ബ്രാന്‍ഡില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഇന്ത്യയിലെ നിര്‍മ്മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് അവരുടെ പുതിയ ഇലക്ട്രിക് ഇരുചക്രവാഹനമായ മിഹോസ് ഇലക്ട്രിക് ത്രീ വീലര്‍ ജോയ് ഇ-റിക്ക് എന്നിവയുടെ വിതരണം ആരംഭിച്ചു. 2023 ഏപ്രില്‍ 19 മുതല്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി ഘട്ടം ഘട്ടമായാണ് വിതരണം ആരംഭിച്ചിരിക്കുന്നത്.

2023 ഓട്ടോ എക്സ്പോയില്‍ 1,35,000 (ആദ്യത്തെ 5000 ഉപഭോക്താക്കള്‍ക്ക്) രൂപ വിലയിലാണ് മിഹോസ് പുറത്തിറക്കിയത്. പുതിയ സ്‌കൂട്ടര്‍ രൂപകല്പ്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത് പോളി ഡിസൈക്ലോപെന്റഡീന്‍ (പിഡിസിപിഡി) ഉപയോഗിച്ചാണ്. വാര്‍ഡ്വിസാര്‍ഡിന്റെ ആദ്യ ഇലക്ട്രിക് ത്രീ വീലര്‍ ജോയ് ഇ-റിക്ക് 3,40,000 (എക്സ്-ഷോറൂം) രൂപ വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ഡിസൈനും ഉപഭോക്തൃ-സൗഹൃദ ഐഒടിയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന വിപണിയിലെ വ്യത്യസ്ത മോഡലുകളിലൊന്നാണിത്.

‘ഞങ്ങളുടെ സ്‌കൂട്ടര്‍ മിഹോസിന്റെയും ആദ്യത്തെ ഇലക്ട്രിക് ത്രീ-വീലറിന്റെയും ഡെലിവറി ആരംഭിച്ചത് ഒരു സുപ്രധാന നാഴികക്കല്ലാണ്. ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉയര്‍ന്ന നിലവാരമുള്ളതും വിശ്വസനീയവും സുസ്ഥിരവുമായ വാഹനങ്ങള്‍ എത്തിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഞങ്ങളുടെ സാങ്കേതികവിദ്യയും ശൈലിയും ഉപയോഗിച്ച് ഉപഭോക്തൃ അഭിലാഷങ്ങള്‍ നിറവേറ്റാനും ഇവി മേഖലയില്‍ ഞങ്ങളുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാനും കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വിപണി കുതിച്ചുയരുന്നതിനാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വരും മാസങ്ങളില്‍ ശക്തമായ വില്പ്പന തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു.

ജോയ് ഇ-റിക്ക് ത്രീ-വീലറുകളുടെ എല്‍ 5 ക്ലാസിന് കീഴിലാണ് വരുന്നത്. നീല, വെള്ള, ഗോള്‍ഡന്‍ യെല്ലോ എന്നീ മൂന്ന് നിറങ്ങളില്‍ ജോയ് ഇ-റിക്ക് ലഭ്യമാണ്:

ഗുജറാത്തിലും മഹാരാഷ്ട്രയിലുമായി 150-ലധികം മിഹോസും 50-ലധികം ജോയ് ഇ-റിക്കും വിതരണം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ അധിക നഗരങ്ങള്‍ ഘട്ടം ഘട്ടമായി കൂട്ടിച്ചേര്‍ക്കുകയും രാജ്യത്തുടനീളമുള്ള 600-ലധികം അംഗീകൃത ഷോറൂമുകളിലൂടെ ഡെലിവറി നടത്തുകയും ചെയ്യും.