ടാറ്റാ മോട്ടോഴ്‌സ് ബിഎസ് 6 ഫെയ്‌സ് 2 പോര്‍ട്ട്‌ഫോളിയോ അവതരിപ്പിച്ചു

Posted on: March 25, 2023

കൊച്ചി : ടാറ്റാ മോട്ടോഴ്‌സ് ആര്‍ഡിഇ, ഇ20 എന്നിവയ്ക്ക് അനുസൃതമായ എന്‍ജിനുകളുള്ള ബിഎസ് 6
ഘട്ടം 2 പാസഞ്ചര്‍ വാഹനങ്ങള്‍ അവതരിപ്പിച്ചു. ടാറ്റാമോട്ടോഴ്‌സ് പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിവ
യുടെ പവര്‍ ട്രെയ്ന്‍ ഓപ്ഷനുകളിലുടനീളം പുതിയ ഫീച്ചറുകളോടെ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ പുതു
ക്കിയിട്ടുണ്ട്, മെച്ചപ്പെട്ട സുരക്ഷയും ഡ്രൈവിബിലിറ്റിയും സൗകര്യവും ഇത് നല്‍കുന്നു.

ഈ പോര്‍ട്ട്‌ഫോളിയോ ഉപയോഗിച്ച്, കമ്പനി അതിന്റെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി 2 വര്‍ഷം 75,000 കിലോമീ
റ്റമി മുതല്‍ 3 വര്‍ഷം 1 ലക്ഷം കിലോമീറ്റര്‍ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ നമ്പര്‍ 1 എസ്യുവി ആയ നെ
ക്‌സണ്‍, കമ്പനിയുടെ പ്രീമിയം എസ്യുവി ആയ ഹാരിയര്‍, മുന്‍നിര എസ്യുവി ആയ സഫാരി എന്നിവയു
ടെ കൂടുതല്‍ ഉയര്‍ന്ന റെന്‍ഡേഷനായ റെഡ് & ഡാര്‍ക്ക് എസ്യുവികളുടെ പുതിയ ശ്രേണിയുടെ വരവും
കമ്പനി പ്രഖ്യാപിച്ചു.

സഫാരി, ഹാരിയര്‍, നെക്‌സോണ്‍ എന്നിവയ്ക്ക് യഥാക്രമം 15.65 ലക്ഷം, 14.99 ലക്ഷം, 7.79 ലക്ഷം എന്നിങ്ങനെയാണ് വില.