ഹോണ്ടയുടെ ന്യൂ സിറ്റിയും ന്യൂ സിറ്റി ഇ : എച്ച് ഇ വിയും വിപണിയില്‍ അവതരിപ്പിച്ചു

Posted on: March 22, 2023

ന്യൂഡല്‍ഹി : കാര്‍ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പുതിയ ന്യൂസിറ്റി (പെട്രോള്‍), ന്യൂ സിറ്റി ഇ.എഇവി എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് മോഡലുകളും ഇ 20, ബിഎസ് 6 ആര്‍ഡിഇ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചുള്ളതുമാണ്.

2050 ഓടെ ഹോണ്ട വാഹനങ്ങളുള്‍പ്പെടുന്ന അപകട മരണങ്ങള്‍ പൂജ്യമാക്കുന്നതിന് പരിശ്രമിക്കുന്നതിനുള്ള ഹോണ്ടയുടെ ഗ്ലോബല്‍ സേഫ്റ്റി വിഷന്‍അനുസരിച്ച്, ന്യൂ സിറ്റി (പെട്രോള്‍) ഇപ്പോള്‍ ഹോണ്ട സെന്‍സിങ്ങുമായി വരുന്നു. സിറ്റി(പെട്രോള്‍), സിറ്റി ഇ:എച്ച്ഇവിഎന്നിവയിലെ സുരക്ഷാ ഫീച്ചറു
കളുടെ ഹോണ്ട സെന്‍സിംഗ്‌സ്യൂട്ടില്‍ മറ്റൊരു പുതിയ ഫീച്ചര്‍ ‘ലീഡ് കാര്‍ ഡിപ്പാര്‍ച്ചര്‍ നോട്ടി
ഫിക്കേഷന്‍ സിസ്റ്റം’ ചേര്‍ത്തിട്ടുണ്ട്, ഇത് ലൈറ്റ് ജംഗ്ഷനുകള്‍പോലെയുള്ള ട്രാഫിക് സാഹച
ര്യങ്ങളില്‍ മുമ്പിലുള്ള വാഹനംനീങ്ങാന്‍ തുടങ്ങുമ്പോള്‍ ദൃശ്യവും കേള്‍ക്കാവുന്നതുമായ അ
ലേര്‍ട്ടുകള്‍ ഉപയോഗിച്ച്‌വറെ അറിയിക്കുന്നു.

മുന്നിലുള്ള റോഡ് സ്‌കാന്‍ ചെയ്യാനും അപകടസാധ്യത കുറയ്ക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം നല്‍കാനും ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും വൈഡ് ആംഗിള്‍, ദൂരവ്യാപകമായ കണ്ടെത്തല്‍
സംവിധാനമുള്ള ഉയര്‍ന്ന പ്രകടനമുള്ള മുന്‍ ക്യാമറയാണ് ഹോണ്ട സെന്‍സിംഗ് ഉപയോഗിക്കുന്നത്, ഹോണ്ട സെന്‍സിംഗ് സിഗ്‌നേച്ചറില്‍ കൂട്ടിയിടി മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം (സിഎംബിഎസ്) സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്നു.