റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി ടി 650 എന്നിവയ്ക്ക് പുതിയ അപ്ഗ്രേഡുകള്‍

Posted on: March 18, 2023

കൊച്ചി : റോയല്‍ എന്‍ഫീല്‍ഡിന്റെ വന്‍ വിജയം നേടിയ ട്വിന്‍ മോട്ടോര്‍ സൈക്കിളുകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി ടി 650 എന്നിവയ്ക്ക് പുതിയ അപ്പ്‌ഗ്രേഡുകള്‍ പ്രഖ്യാപിച്ചു. ആധികാരികതയ്ക്കും രസകരമായ റൈഡിംഗ് അനുഭവത്തിനും 2018 മുതല്‍ ലോകമെമ്പാടുമുള്ള മോട്ടോര്‍ സൈക്കിള്‍ പ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞ ഈ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ പുതിയ നിറങ്ങളിലും, ഒപ്പം മെച്ചപ്പെടുത്തിയ പ്രവര്‍ത്തനപരവും എര്‍ഗണോമിക് സവിശേഷതകളുമായാണ് എത്തുന്നത്.

ബ്ലാക്ക് റേ, ബാഴ്സലോണ ബ്ലൂ എന്നീ രണ്ട് ബ്ലാക്ക്ഡ്-ഔട്ട് വേരിയന്റുകളും പുതിയ കസ്റ്റം ഡ്യുവല്‍ കളര്‍ ആയ ബ്ലാക്ക് പേള്‍, സോളിഡ് കളര്‍ സീരീസിലെ കാലി ഗ്രീന്‍ എന്നിവയുള്‍പ്പെടെ ഇന്റര്‍സെപ്റ്റര്‍ 650 നാല് പുതിയ നിറങ്ങളില്‍ ലഭ്യമാകും. കോണ്ടിനെന്റല്‍ ജി ടി 650-ല്‍, റോയല്‍ എന്‍ഫീല്‍ഡ് സ്ലിപ്പ്‌സ്ട്രീം ബ്ലൂ, അപെക്‌സ് ഗ്രേ എന്നീ രണ്ട് പുതിയ ബ്ലാക്ക്ഡ് ഔട്ട് പതിപ്പുകള്‍ അവതരിപ്പിച്ചു. മിസ്റ്റര്‍ ക്ലീന്‍, ഡക്സ് ഡ്യൂലക്സ്, ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍, റോക്കര്‍ റെഡ് എന്നീ ഏറെ ജനപ്രീതി നേടിയവയും ഇവയ്‌ക്കൊപ്പം ലഭ്യമാകും. മെച്ചപ്പെടുത്തിയ സീറ്റ് സൗകര്യം, പുതിയ സ്വിച്ച് ഗിയര്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, തികച്ചും പുതിയ എല്‍ഇഡി ഹെഡ്ലാമ്പ് എന്നിവ പോലുള്ള സവിശേഷതകളുമായാണ് എല്ലാ പുതിയ നിറങ്ങളിലുമുള്ള വാഹനങ്ങള്‍ എത്തുന്നത് .

ഇന്റര്‍സെപ്റ്ററിലെയും കോണ്ടിനെന്റല്‍ ജി ടി യിലെയും പുതിയ ബ്ലാക്ക്ഡ് ഔട്ട് വേരിയന്റുകളില്‍ ബ്ലാക്ക്ഡ്-ഔട്ട് എഞ്ചിന്‍ എക്സ്ഹോസ്റ്റ് ഭാഗങ്ങള്‍ എന്നിവ അവതരിപ്പിക്കും. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി ടി 650 എന്നിവയുടെ ബ്ലാക്ക്ഡ്-ഔട്ട് വേരിയന്റുകളില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്ന കാസ്റ്റ് അലോയ് വീലുകളും ട്യൂബ്ലെസ് ടയറുകളും ഈ മോട്ടോര്‍സൈക്കിളുകള്‍ക്ക് കൂടുതല്‍ ജനപ്രീതി നല്‍കും.

‘ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി ടി 650 എന്നിവ റൈഡിംഗില്‍ ആഗോളതലത്തില്‍ ഏറെ ജനപ്രീതി നേടിക്കഴിഞ്ഞു. പുതിയ നിറങ്ങളില്‍, സവിശേഷമായ അപ്പ്‌ഗ്രേഡുകളോടെ അവതരിപ്പിക്കുന്ന പുതിയ വേരിയന്റുകളും ഈ ജനപ്രീതി വര്‍ധിപ്പിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. പുതിയ ഫംഗ്ഷണല്‍ അപ്ഗ്രേഡുകള്‍ രസകരവും ആസ്വാദ്യകരവുമായ റൈഡിംഗ് അനുഭവം നല്‍കും,” 650 ട്വിന്‍ മോട്ടോര്‍സൈക്കിളുകളുടെ പുതിയ നിറങ്ങള്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് റോയല്‍ എന്‍ഫീല്‍ഡ് സിഇഒയായ ബി. ഗോവിന്ദരാജന്‍ പറഞ്ഞു.

2018 സെപ്റ്റംബറില്‍ പുറത്തിറക്കിയത് മുതല്‍, 650 ട്വിന്‍സ് ആഗോളതലത്തില്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ മികച്ച സ്വീകാര്യത നേടുകയും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബ്രാന്‍ഡിന്റെ ആഗോള വിപുലീകരണത്തിലും വിജയത്തിലും നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. എം സി എന്‍ ‘റെട്രോ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍’ പോലുള്ള നിരവധി അവാര്‍ഡുകള്‍ തുടര്‍ച്ചയായ രണ്ടു തവണയും നേടിക്കൊണ്ട് ലോകമെമ്പാടുമുള്ള വാഹന പ്രേമികളുടെ ഹൃദയത്തില്‍ ഒരു മികച്ച റോഡ്സ്റ്ററായ ഇന്റര്‍സെപ്റ്റര്‍ 650 മുദ്ര പതിപ്പിച്ചു. കോണ്ടിനെന്റല്‍ ജി ടി 650 ലോകമെമ്പാടുമുള്ള കഫേ റേസിംഗ് സംസ്‌കാരത്തിന്റെ മുദ്രയായി വളര്‍ന്നു.

2023 മാര്‍ച്ച് 16-ന് ഇന്ത്യയിലെ എല്ലാ റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോറുകളിലും 650 ട്വിന്‍സിന്റെ നവീകരിച്ച ശ്രേണി ബുക്കിംഗിന് ലഭ്യമാകും. ഇന്റര്‍സെപ്റ്റര്‍ 650-ന് 3,03,000 രൂപ, കോണ്ടിനെന്റല്‍ ജി ടി 650-ന് 3,19,000 രൂപ എന്നിങ്ങനെയാണ് എക്സ്-ഷോറൂം വില.