ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗ് ആരംഭിച്ചു

Posted on: February 6, 2023

തിരുവനന്തപുരം : ഏറ്റവും പുതിയ ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്. 2005 മുതല്‍ ഇന്ത്യന്‍ നിരത്തുകള്‍ കൈയടക്കിയ ഇന്നോവ ഇതിനോടകം പത്ത് ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റുകഴിഞ്ഞു.

ജി, ജി എക്‌സ്, വി എക്‌സ്, സെഡ് എക്‌സ് എന്നീ നാല് ഗ്രേഡുകളില്‍ വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, സൂപ്പര്‍വൈറ്റ്, സില്‍വര്‍, ആറ്റിറ്റിയൂഡ് ബ്ലാക്ക്, അവന്റ് ഗാര്‍ഡ്ണ്‍സ് എന്നീ അഞ്ച് നിറങ്ങളില്‍ ഇന്നോവ ക്രിസ്റ്റ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് 50,000 രൂപ മുതല്‍ വാഹനം ബുക്ക് ചെയ്യാം.

മെച്ചപ്പെട്ട സുരക്ഷയ്ക്കായി 7 എസ്ആര്‍എസ് എയര്‍ബാഗുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ബ്രേക്ക്
അസിസ്റ്റ് (ബിഎ), 3-പോയിന്റ് സീറ്റ്‌ബെല്‍റ്റ് ഹെഡ്‌റെസ്റ്റ് എന്നിവ പുതിയ ഇന്നോവയില്‍ ഒരുക്കിയിട്ടുണ്ട്.

2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്ന പുതിയ 5 സ്പീഡ് ട്രാന്‍സ്മിഷന്‍ മോഡലില്‍ എന്‍ജിന്‍ ഇക്കോ കൂടാതെ പവര്‍ ഡ്രൈവ്‌സെമോഡുകള്‍ എന്നിവയും പുതിയ ഇന്നോവയുടെ പ്രത്യേകതകളാണ്.