ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിളുകള്‍ പുതിയ നിറങ്ങളില്‍

Posted on: January 31, 2023

കൊച്ചി : ജാവയെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന തങ്ങളുടെ രണ്ട് മോഡലുകളായ ജാവ 42 സ്പോര്‍ട്സ് സ്ട്രൈപ്പ്, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവയില്‍ പുതിയ നിറങ്ങള്‍ അവതരിപ്പിച്ചു. പുതിയ കോസ്മിക് കാര്‍ബണ്‍ ഷേഡാണ് ജാവ 42 സ്പോര്‍ട്സ് സട്രൈപ്പിന്. ഗ്ലോസ് ഫിനിഷിലുള്ള ക്രിംസണ്‍ ഡ്യുവല്‍ ടോണ്‍ ആണ് യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണിയിലേക്ക് ചേര്‍ത്തിരിക്കുന്നത്. ജാവ 42 കോസ്മിക് കാര്‍ബണിന് 1,95,142 രൂപയും, യെസ്ഡി റോഡ്സ്റ്റര്‍ ക്രിംസണ്‍ ഡ്യുവല്‍ ടോണിന് 2,03,829 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.

ഈ രണ്ട് പുതിയ നിറങ്ങളും ജാവ, യെസ്ഡി ബ്രാന്‍ഡുകളെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്ന ഘട്ടത്തിലേക്ക് നയിക്കുന്നുവെന്ന് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സിഇഒ ആഷിഷ് സിംഗ് ജോഷി പറഞ്ഞു, വരും വര്‍ഷത്തില്‍ ജാവ, യെസ്ഡി ഉത്പ്പന്ന ശ്രേണിയിലേക്ക് കൂടുതല്‍ ത്രില്ലുകളും ആനന്ദവും നല്‍കുന്നതിന് തങ്ങള്‍ ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു.

ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ്, ഡിഒഎച്ച്സി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് യെസ്ഡി റോഡ്സ്റ്ററിന്, ഇത് 29.7 പിഎസ് പവറും 28.95 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. ജാവ 42 2.1 ന് സമാനമായ കോണ്‍ഫിഗറേഷനില്‍ 294.72 സിസി എഞ്ചിന്‍ ഉണ്ട്, അത് 27.32 പിഎസ് പവറും 26.84 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. രണ്ട് മോട്ടോര്‍സൈക്കിളുകളും സ്ലിക്ക്ഷിഫ്റ്റിംഗ് സിക്സ് സ്പീഡ് ട്രാന്‍സ്മിഷനോടെയാണ് വരുന്നത്, യെസ്ഡി റോഡ്സ്റ്ററിന് എ ആന്‍ഡ് എസ് ക്ലച്ച് ഫീച്ചറുമുണ്ട്. കമ്പനിക്ക് നിലവില്‍ ഇന്ത്യയിലുടനീളം 400 ടച്ച് പോയിന്റുകളുണ്ട്, ഈ വര്‍ഷാവസാനത്തോടെ 500 ഔട്ട്ലെറ്റുകള്‍ പൂര്‍ത്തീകരിക്കാനും ലക്ഷ്യമിടുന്നു.