യെസ്ഡി ‘തവാംഗ് എഡിഷന്‍’ അവതരിപ്പിച്ചു

Posted on: January 25, 2023

കൊച്ചി : ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പ്രത്യേക ജാവ 42 തവാംഗ് എഡിഷന്‍ അവതരിപ്പിച്ചു. അരുണാചല്‍ പ്രദേശിലെയും, സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള ഉപഭോക്താക്കള്‍ക്കായി പ്രത്യേക പതിപ്പിന്റെ 100 യൂണിറ്റുകള്‍ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് പ്രത്യേക എഡിഷന്‍ മോട്ടോര്‍സൈക്കിളുകളും അധികൃതര്‍ കൈമാറി.

27.33 പിഎസ് പവറും 26.84 എന്‍എം ടോര്‍ക്കും നല്‍കുന്ന 293സിസി ലിക്വിഡ്-കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിന്‍ പ്രത്യേക പതിപ്പില്‍ നിലനിര്‍ത്തി. മികച്ച പ്രകടനത്തിനായുള്ള ക്രോസ് പോര്‍ട്ട് സാങ്കേതികവിദ്യയാണ് സവിശേഷത.

സമ്പന്നമായ സംസ്‌കാരവും അനുബന്ധ ഐതിഹ്യസഞ്ചയവും ഒത്തുചേര്‍ന്ന അരുണാചല്‍ പ്രദേശിനെയാണ് ജാവ 42 തവാംഗ് എഡിഷനിലൂടെ തങ്ങള്‍ ആദരിക്കുന്നതെന്നും ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സിഇഒ ആശിഷ് സിംഗ് ജോഷി പറഞ്ഞു.

 

 

TAGS: Jawa Yezdi |