മെഴ്‌സിഡസ് ബെൻസ് കാർ വില വർധിപ്പിച്ചു

Posted on: January 13, 2015

Mercedes-Benz-A-class-big

മെഴ്‌സിഡസ് ബെൻസ് കാറുകളുടെ വില നാല് ശതമാനം വരെ വർധിപ്പിച്ചു. വിലവർധന ജനുവരി 22 മുതൽ നിലവിൽ വരും. എക്‌സൈസ് നികുതി ഇളവ് ഡിസംബർ 31 ന് അവസാനിച്ചതിനെ തുടർന്നാണ് വില വർധനയെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. 26 ലക്ഷം (എ ക്ലാസ് ഹാച്ച്ബാക്ക്) മുതൽ 1.44 കോടി രൂപ (എസ് 500 സെഡാൻ) വരെയുള്ള കാറുകളാണ് മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ വിൽക്കുന്നത്.