10
Friday
May 2024
May 2024
ബസുകൾ സിഎൻജി ആക്കാൻ കെഎഫ്സി വായ്പ
Posted on: January 2, 2021
കൊച്ചി: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസുകള്‍ ഇനി ഓടിക്കണമെങ്കില്‍ അവ സി.എന്‍.ജി., അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ആയി മാറ്റണമെന്നാണ് പുതിയ നിയമം. ഇത്തരം പഴക്കമേറിയ ബസുകള്‍ക്ക് സിലിന്‍ഡറുകളുടെ എണ്ണം അനുസരിച്ച് കെ.എഫ്.സി. അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. ആഴ്ചതോറും തിരിച്ചടയ്ക്കുന്ന രീതിയിലാണ് ഇവ വിതരണം ചെയ്യുക.
മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് ബസുകള്‍ രൂപഭേദം വരുത്താന്‍ യോഗ്യമാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ രൂപാന്തരം നടത്തുന്ന സ്ഥാപനത്തില്‍ നേരിട്ട് തുക നല്‍കും. ആയിരത്തോളം ബസുകള്‍ക്ക് ഈ വായ്പാ പദ്ധതി ഉപകാരപ്രദമാകും.
TAGS: KFC |
News in this Section