വാഹന പുക പരിശോധന ജനുവരി മുതൽ ഓൺലൈൻ വഴി മാത്രം

Posted on: December 4, 2020

തിരുവനന്തപുരം : ഓണ്‍ലൈന്‍ വാഹനപുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ ജനുവരിമുതല്‍ സാധുതയുണ്ടായിരിക്കുകയുള്ളൂ എന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു.

700 പൊല്യൂഷന്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ ഇതുവരെ വാഹന്‍ സോഫ്റ്റ്വേറുമായി ബന്ധിപ്പിച്ചു. 70,000 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ നല്‍കി. 1500 വാഹനങ്ങള്‍ ഓണ്‍ലൈന്‍ പരിശോധനയില്‍ പരാജയപ്പെട്ടു.

പഴയസംവിധാനത്തില്‍ എടുത്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലാവധി തീരുന്നതുവരെ സാധുതയുണ്ടാകും. പുതിയതായി സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കുന്നവര്‍ കഴിവതും ഓണ്‍ലൈന്‍ സംവിധാനം തേടണം. ഓണ്‍ലൈനില്‍ പരിശോധനാഫലം നേരിട്ട് വാഹന്‍ വെബ്സൈറ്റിലേക്ക് ഉള്‍ക്കൊള്ളിക്കും.

അതിനാല്‍ പരിശോധനാ സമയത്ത് ഡിജിറ്റല്‍ പകര്‍പ്പ് മതിയാകും. 30 ശതമാനം പൊല്യൂഷന്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍കൂടി ഓണ്‍ലൈനിലേക്ക് എത്തേണ്ടതുണ്ട്.

നടത്തിപ്പുകാര്‍ ഉടന്‍തന്നെ ഇതിനുള്ള സജ്ജീകരണം ഒരുക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു.

TAGS: Vehicle Smoke |