ഹ്യുണ്ടായ് വിറ്റഴിച്ചത് 4.1 ലക്ഷം കാറുകൾ

Posted on: January 1, 2015

Hyundai-Santa-Fe-Big

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 2014 ൽ വിറ്റഴിച്ചത് 4.1 ലക്ഷം കാറുകൾ. വില്പനയിൽ മുൻ വർഷത്തേക്കാൾ 7.5 ശതമാനം വളർച്ച കൈവരിച്ചു. 2013 ൽ 3.8 ലക്ഷം കാറുകളാണ് വില്പന നടത്തിയത്.

നാല് ലക്ഷം കാറുകളായിരുന്നു 2014 ൽ ലക്ഷ്യമിട്ടിരുന്നതെന്ന് എച്ച് എം ഐ എൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ബിഎസ് സിയോ പറഞ്ഞു. എക്‌സന്റ്, എലൈറ്റ് ഐ 20, സാന്റ ഫി എന്നിവയ്ക്കുണ്ടായ ഡിമാൻഡാണ് ഹ്യൂണ്ടായ്ക്ക് തുണയായത്.