13
Monday
May 2024
May 2024
രണ്ട് പുതിയ സേവനങ്ങളുമായി കിയ
Posted on: November 19, 2020
കൊച്ചി : ഉപഭോക്താക്കള്‍ക്ക് രണ്ട് പുതിയ സേവനങ്ങളുമായി കിയാ മോട്ടോഴ്സ്. അഡ്വാന്‍സ്ഡ് പിക് ആന്‍ഡ് ഡ്രോപ്, മൈ കണ്‍വീനിയന്‍സ് എന്നിവയാണ് പുതിയ സേവനങ്ങള്‍. മുഴുവന്‍ വില്പനാനന്തര സേവനങ്ങളും സമ്പര്‍ക്ക രഹിതമായി ലഭ്യമാക്കുകയാണ് പിക് ആന്‍ഡ് ഡ്രോപ്. ആപ് അധിഷ്ഠിത, കടലാസ് രഹിത സേവനമാണ് ഇത്.
വാഹനത്തിന്റെ സര്‍വീസ് പ്രക്രിയ വ്യക്തിഗതമാക്കുന്നതിന്റെ ഭാഗമായ നൂതന സര്‍വീസ് പ്രോഗ്രാമാണ് മൈ കണ്‍വീനിയന്‍സ്. പ്രീ പെയ്ഡ് മെയിന്റനന്‍സ്, കെയര്‍ പാക് എന്നിവയില്‍നിന്ന് മൈ കണ്‍വീനിയന്‍സ് തിരഞ്ഞെടുക്കാം. കിയ ജനുവിന് പാര്‍ട്സുകള്‍, ഓയില്‍, ലേബര്‍ സര്‍വീസ്, വീല്‍ അലൈന്മെന്റ്, ബാലന്‍സിംഗ്, ടയര്‍ റൊട്ടേഷന്‍ എന്നിവയെല്ലാം മൈ കണ്വീനിയന്സില്പ്പെടും.
TAGS: Kia Motors |
News in this Section