ഹോണ്ട ഹൈനസ്-സിബി350 വിതരണത്തിനായി അയയ്ക്കാന്‍ ആരംഭിച്ചു

Posted on: October 20, 2020

കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ പുതിയതായി അവതരിപ്പിച്ച ഹൈനസ്-സിബി350 ഇന്ത്യയില്‍ വിതരണത്തിനായി അയയ്ക്കാന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മനേശ്വറിലെ (ഹരിയാന) ഹോണ്ടയുടെ പ്ലാന്റില്‍ പ്രത്യേക ലൈന്‍-ഓഫ് ചടങ്ങും സംഘടിപ്പിച്ചു.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പര്‍ച്ചേസ് സീനിയര്‍ ഡയറക്ടര്‍ വി.ശ്രീധര്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ചീഫ് പ്രൊഡക്ഷന്‍ ഓഫീസറും പ്രൊഡക്ഷന്‍ പ്ലാനിംഗ് ആന്‍ഡ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഇചിരോ ഷിമോകാവ് എന്നിവര്‍ (ചിത്രത്തില്‍ ഇടത്ത് നിന്നും വലത്തോട്ട്) ചടങ്ങില്‍ പങ്കെടുത്തു.

ഈ വര്‍ഷം സെപ്റ്റംബറില്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച ഹൈനസ്-സിബി350 ഇന്ത്യയിലെ ഹോണ്ട ബിഗ്വിങ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്-6 മോഡലാണ്. ഡിഎല്‍എക്സ്, ഡിഎല്‍എക്സ് പ്രോ എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായി ആറു നിറങ്ങളില്‍ ഹൈനസ്-സിബി350 ലഭ്യമാണ്. ആകര്‍ഷകമായ 1.85 ലക്ഷം രൂപയാണ് ഗുരുഗ്രാമിലെ എക്സ് ഷോറൂം വില.