ഔഡിയുടെ പുതിയ ആര്‍.എസ്. ക്യു8 വരുന്നു

Posted on: August 10, 2020

മുംബൈ : ഔഡി സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ, പുതിയ ഔഡി ആര്‍ എസ് ക്യൂ8 ഇന്ത്യന്‍ വിപണിയിലെത്തുന്നു. ബുക്കിംഗ് ആരംഭിച്ചു.

ഏറ്റവും മികച്ച പെര്‍ഫോമന്‍സും ദൈനംദിന ഉപയോഗക്ഷമതയും ഡിസൈനിലും ഡ്രൈവിലും വിശാലമായ കസ്റ്റമൈസേഷന്‍ സാധ്യതകളുമുള്ള  എസ് യു വി, ഷോറൂമുകളില്‍ നിന്നോ ഓണ്‍ലൈനായോ 15 ലക്ഷം രൂപ നല്‍കി ബുക്ക് ചെയ്യാം. ഈ വര്‍ഷം വിപണിയിലിറക്കുന്ന  നാലാമത്തെ മോഡലായ ഔഡി ആര്‍ എസ് ക്യൂ8 പെര്‍ഫോമന്‍സിന്റെയും സ്‌റ്റൈലിന്റെയും പ്രതീകമാണെന്നും ട്വിന്‍- ടര്‍ബോ വി. 8 പെട്രോള്‍ എന്‍ജിനാണ് ഈ മോഡലിന്റേതെന്നും
ഔഡി ഇന്ത്യ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലന്‍ പറഞ്ഞു.

ഔഡി ശ്രേണിയിലെ എസ് യു വി കൂപ്പെയാണ് ആർ എസ് ക്യു8.  600 എച്ച്. പി. ശക്തിയോടെ 3.8 സെക്കന്‍ഡിനുള്ളില്‍ 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാര്‍ ആര്‍. എസ്. ക്യൂ8 ന് കഴിയും. ഒന്നരക്കോടി രൂപയ്ക്ക് മുകളിലായിരിക്കും വില.

TAGS: Audi RS Q8 |