ജീപ്പിന്റെ നൈറ്റ് ഈഗിള്‍ എഡിഷന്‍ വിപണിയില്‍

Posted on: August 2, 2020

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്, കോംപസിന്റെ നൈറ്റ് ഈഗിള്‍ എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. 250 വാഹനങ്ങള്‍ മാത്രമാകും ഈ ശ്രേണിയില്‍ നിരത്തിലെത്തുക. 1.4 ലിറ്റര്‍ പെട്രോള്‍ 4റ്റ2 എ.ടിയ്ക്ക് 20.14 ലക്ഷം രൂപയും 2.0 ലിറ്റര്‍ ഡീസല്‍ 4റ്റ2 എം.ടിയ്ക്ക് 20.75 ലക്ഷം രൂപയും 2.0 ലിറ്റര്‍ ഡീസല്‍ 4റ്റര്‍ എ.ടിയ്ക്ക് 23.31 ലക്ഷവുമാണ് വില.

ആഗോള വിപണിയില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച മോഡലിനു വന്‍ ജനസ്വീകാര്യതയാണു ലഭിച്ചത്. 161 ബി.എച്ച്.പി. പവറും 250 എന്‍. എം. ടോര്‍ക്കും ഉത്പ്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 170 ബി.എച്ച്.പി. പവറും 350 എന്‍.എം. പീക്ക് ടോര്‍ക്കും ഉത്പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്‍ജിനിലും തന്നെയാണ് കോംപസ് നെറ്റ് ഈഗിള്‍പെഷല്‍ എഡിഷനും എത്തുക.

ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് പെട്രോള്‍ എന്‍ജിനൊപ്പമുള്ള ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ആണ് ഡീസല്‍ എന്‍ജിനൊപ്പമുള്ള ഗിയര്‍ബോക്‌സകള്‍.