ഹെക്ടര്‍ പ്ലസ് വിപണിയില്‍

Posted on: July 14, 2020

കൊച്ചി : എംജിമോട്ടര്‍ ഇന്ത്യയുടെ 6-സീറ്റര്‍ എസ് യു വി ഹെക്ടര്‍ പ്ലസ് വിപണിയില്‍ എത്തി. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുള്ള പതിപ്പിന് 13.49 ലക്ഷം രൂപ മുതല്‍ 18.21 ലക്ഷം രൂപവരെയും 2- ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പതിപ്പിന് 17.44 ലക്ഷം – 18.54 ലക്ഷം നിലവാരത്തിലും (ഡല്‍ഹി ഷോറൂംവില) ആണു വില. പെട്രോള്‍ ഓട്ടമാറ്റിക് ഗിയറുമായും ലഭിക്കും.

3 നിര സീറ്റുകളുള്ള ഹെക്ടര്‍ പ്ലസ് മധ്യനിരയില്‍ ആഡംബരപൂര്‍ണമായ ക്യാപ്റ്റന്‍ സീറ്റുകളോടെയാണ് എത്തുന്നത്. സെപിയ ബ്രൗണ്‍ ഇന്റീരിയര്‍, ആകര്‍ഷക ഹെഡ് ലാംപ്, ക്രോം- സ്റ്റഡഡ് ഫ്രന്റ് ഗ്രില്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ സവിശേഷതകളുണ്ട്. 5- വര്‍ഷം കിലോമീറ്റര്‍ പരിധിയില്ലാത്ത വാറന്റി, 5 വര്‍ഷം റോഡ്‌റൈസ് അസിസ്റ്റന്റ്, ആദ്യ 5 സര്‍വീസുകള്‍ക്ക് ലേബര്‍ ചാര്‍ജ് എന്നിവ സൗജന്യമാണ്. ഗുജറാത്തിലെ ഹാലോലിലാണു നിര്‍മാണം.

TAGS: Hector Plus |