ഹോണ്ട സിവിക്ക് ബിഎസ് – 6 ഡീസല്‍ വിപണിയില്‍

Posted on: July 10, 2020

കൊച്ചി : പ്രീമിയം കാര്‍ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ എക്‌സിക്യൂട്ടീവ് സെഡാനായ ഹോണ്ട സിവിക്കിന്റെ 10-ാം തലമുറ ബിഎസ് – 6 ഡീസല്‍ പതിപ്പ് പുറത്തിറക്കി. 20.75 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില. ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പ് 2019 മാര്‍ച്ചിലാണ് അവതരിപ്പിച്ചത്.

ഡീസല്‍ പതിപ്പ് മാനവല്‍ ട്രാന്‍സ്മിഷനിലും ലഭ്യമാണ്. 1.6 ലിറ്റര്‍ ഐ-ഡിടെക്ഡീസല്‍ ടര്‍ബോ എന്‍ജിനാണ് വാഹനത്തിലുള്ളത്. എര്‍ത്ത് ഡ്രീം ടെക്‌നോളജി സീരിസിലുള്ള ഈ എന്‍ജിന്‍ ലിറ്ററിന് 23.9 കിലോമീറ്റര്‍ ഇന്ധനക്ഷമതയും 4000 ആര്‍. പി. എമ്മില്‍ 120 പി.എസ്. പരമാവധി പവറും 2000 ആര്‍.പി.എമ്മില്‍ 300 എന്‍.എം. പരമാവധി ടോര്‍ക്കും നല്‍കുന്നു. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.