കൊച്ചിയില്‍ ഇനി ഓണ്‍ലൈന്‍ ഓട്ടോ

Posted on: July 1, 2020

കൊച്ചി : ഊബര്‍, ഒല മാതൃകയില്‍ കൊച്ചിയില്‍ ഓട്ടോറിക്ഷകളും ഓണ്‍ലൈന്‍ സര്‍വീസ് തുടങ്ങുന്നു. ഓട്ടോറിക്ഷ റൈഡ് ആപ്പ് ഔസ രണ്ടാഴ്ചക്കകം സജ്ജമക്കാന്‍ ആര്‍ടിഒ കെ. മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ജില്ലാ ഓട്ടോറിക്ഷ തൊഴിലാളി സഹകരണ സംഘവും മോട്ടര്‍ വാഹന വകുപ്പും ചേര്‍ന്നാണ് ഓണ്‍ലൈന്‍ ഓട്ടോ ഒരുക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്നു ഡൗണ്‍ ലോഡ് ചെയ്യാനും വിധമാണ് ആപ്പ് തയാറാക്കുന്നത്. കൊച്ചി നഗരത്തിലെ 60 സ്റ്റാന്‍ഡുകളിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. 3,500 ഓട്ടോകളാണ് സഹകരണ സംഘത്തിന്റെ നിയന്ത്രണത്തിലുള്ളത്.

കൃത്യമായ സ്ഥലവിവരം നല്‍കി ഓണ്‍ലൈനില്‍ ഓട്ടോ വിളിക്കുമ്പോള്‍ യാത്രാനിരക്കും ദൃശ്യമാകുമെന്നതിനാല്‍ നിരക്കിനെ ചൊല്ലിയുള്ള തര്‍ക്കം ഉണ്ടാകില്ല.
അടുത്ത ഘട്ടത്തില്‍ ഈ സംവിധാനത്തെ മെട്രോ ട്രെയിന്‍, ബസ് സര്‍വീസുകളുമായി ബന്ധിപ്പിക്കും.

TAGS: Online Auto |