ദുബായിൽ റോയൽ എൻഫീൽഡ് എക്‌സ്‌ക്ലൂസീവ് സ്റ്റോർ

Posted on: June 10, 2015

Royal-Enfield-Rudratej-Sing

ദുബായ് : റോയൽ എൻഫീൽഡ് ദുബായിൽ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് സ്റ്റോർ തുറന്നു. മോട്ടോർ സൈക്കിളുകൾക്കു പുറമെ റൈഡർമാർക്കു വേണ്ട അപ്പാരലുകളും അക്‌സസറികളും സ്റ്റോറിലുണ്ട്. ദുബായ് അൽക്കൂസ് ഇൻഡസ്ട്രിയൽ ഏരിയ 4 ആണ് എൻഫീൽഡ് സ്റ്റോർ. 1924 ചതുരശ്രയടി വിസ്തീർണമുള്ള സർവീസ് വിഭാഗവും ഇവിടെയുണ്ട്.

Royal-Enfield-UAE-exclusive

ആർ കെ ഗ്ലോബൽസിന്റെ സബ്‌സിഡയറിയായ അവന്തി ഓട്ടോമൊബൈൽ ട്രേഡിംഗ് എൽഎൽസി ആണ് യുഎഇയിൽ റോയൽ എൻഫീൽഡിന്റെ ഡീലർമാർ. കോൺടിനെന്റൽ ജിടി 535 സിസി, റംബ്ലർ ദാറ്റ്, ക്ലാസിക്, ബുള്ളറ്റ് തുടങ്ങിയ മോഡലുകളാണ് യുഎഇ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്.

ക്രാഫ്റ്റ്മാൻഷിപ്പും ഡ്യൂറബിലിറ്റിയും ഒത്തു ചേർന്ന എൻഫീൽഡ് ബൈക്കുകൾ യുഎഇ വിപണിയിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് റോയൽ എൻഫീൽഡ് പ്രസിഡന്റ് രുദ്രതേജ് സിംഗ് പറഞ്ഞു. റോയൽ എൻഫീൽഡ് ഇന്റർനാഷണൽ ബിസിനസ് ഹെഡ് അരുൺ ഗോപാൽ, ആർകെ ഗ്ലോബൽസ് മാനേജിംഗ് ഡയറക് ടർ ഗൗതം ജയിൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.