ബി എം ഡബ്ല്യു എഫ് 900 ആര്‍, എഫ് 900 എക്‌സ്ആര്‍ ബൈക്കുകള്‍ ഇന്ത്യയില്‍

Posted on: May 22, 2020


കൊച്ചി : ബിഎംഡബ്‌ള്യു എഫ്900ആര്‍. എഫ് 900 എക്‌സ്ആര്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ബിഎംഡബ്‌ള്യൂ മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ വാഹനം ലഭ്യമാണ്. റോഡ്‌സ്റ്റര്‍ വിഭാഗത്തിലുള്ള അഡ്വഞ്ചര്‍ ടൂറ്റുകളായ രണ്ട് ബൈക്കുകളും സ്‌പോര്‍ട്‌സ് സ്‌റ്റൈല്‍ ഡിസൈനിലാണ്.

എഫ് 500 ആറിന് ഒരു പതിപ്പും എഫ് 900 എക്‌സ് ആറിന് സ്റ്റാന്‍ഡേര്‍ഡ്, പ്രോ എന്നിങ്ങനെ 2 പതിപ്പുമാണുള്ളത്. ഇരുവാഹനങ്ങള്‍ക്കും 3 വര്‍ഷത്തെ കിലോമീറ്റര്‍ പരിധിയില്ലാത്ത വാറണ്ടിയുണ്ട്.

TAGS: BMW F900R |