പുതുപുത്തന്‍ ഡിസയര്‍ അവതരിപ്പിച്ച് മാരുതി

Posted on: March 23, 2020

കൊച്ചി : ഇന്ത്യയില്‍ ഏറ്റവുമധികം വില്പനയുള്ള സെഡാന്‍ ഡിസയറിന്റെ പുതിയ അപ്മാര്‍ക്കറ്റ് അവതാര്‍ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്് പുറത്തിറക്കി. 2020 ഡിസയര്‍ പുതിയ ബമ്പര്‍ അന്റ് ഗ്രില്‍ ഡിസൈന്‍, ആധുനിക വുഡ് ഫിനിഷ് ഇന്റീരിയറുകള്‍ എന്നിവയുമൊത്ത് ആധുനികവും പരിഷ്‌കൃതവുമായ മുഖഭാവമാണ് 2020 ഡിസയര്‍ പ്രദാനം ചെയ്യുന്നത്. അടുത്ത തലമുറ കെ-സീരീസ് എഞ്ചിന്റെ കരുത്തിലോടുന്ന 2020 ഡിസയര്‍, മെച്ചപ്പെട്ട ഉപഭോക്തൃ സൗകര്യത്തിനായി ക്രൂയിസ് കണ്‍ട്രോള്‍, കീ സിങ്കോടു കൂടിയ ഓട്ടോ ഫോള്‍ഡബിള്‍ ഒ.ആര്‍.വി.എമ്മുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.

55 ശതമാനത്തിലേറെ വിപണി പങ്കാളിത്തമുള്ള ഡിസയര്‍ 20 ലക്ഷത്തിലേറെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സെഡാന്‍ ആണ്. സെഗ്മെന്റില്‍ ആദ്യമായി ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ് സാങ്കേതികവിദ്യ (ഐ.എസ്.എസ്.) ഉള്ള അടുത്ത തലമുറ കെ-സീരീസ് എഞ്ചിന്‍, അപ്ഗ്രേഡ് ചെയ്ത പ്രീമിയം എക്സ്റ്റീരിയര്‍ ഡിസൈന്‍, പുതുക്കിയ ഇന്റീരിയറുകള്‍, മുന്തിയ സവിശേഷതകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഒരു കമ്പനി എന്ന നിലയില്‍, ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്ന സാങ്കേതികവിദ്യകള്‍ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കളെ ആഹ്ലാദിപ്പിക്കുന്നതിന് അത്യാധുനിക രുപകല്പനയും മുന്തിയ സാങ്കേതികവിദ്യയുമുള്ള ഉല്പന്നങ്ങള്‍ പ്രദാനം ചെയ്യുക എന്ന ഞങ്ങളുടെ ബ്രാന്‍ഡ് വാഗ്ദാനം മുന്നോട്ടുകൊണ്ടുപോകാന്‍ 2020 ഡിസയര്‍ ഞങ്ങളെ സഹായിക്കുന്നതാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ‘മൂന്തിയ കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, സെഗ്മെന്റിലെ ആദ്യ ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയോടു കൂടിയ ഡ്യൂവല്‍ വി.വി.ടി. ബി.എസ്.6 പെട്രോള്‍ എഞ്ചിന്‍ എന്നിവയുടെ അവതരണം അതിന് കൂടുതല്‍ അഭിലഷണീയത നല്കുകയും അതോടൊപ്പം കുറഞ്ഞ മാലിന്യം പുറന്തള്ളലും കൂടുതല്‍ ഇന്ധനക്ഷമതയും ഉറപ്പാക്കുകയും ചെയ്യുന്നു.’ എന്ന് പുതുപുത്തന്‍ ഡിസയര്‍ അവതരിപ്പിച്ചുകൊണ്ട്, ശ്രീ ശശാങ്ക് ശ്രീവാസ്തവ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്), മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് പറഞ്ഞു.

2020 ഡിസയറിനു കരുത്ത് പകരുന്നത് അടുത്ത തലമുറ കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, സെഗ്മെന്റിലെ ആദ്യ ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷനോടു കൂടിയ ഡ്യൂവല്‍ വി.വി.ടി. ബി.എസ്.6 എഞ്ചിന്‍ ആണ്. ഉയര്‍ന്ന കംപ്രഷന്‍ അനുപാതം, തണുപ്പിച്ച ഇ.ജി.ആര്‍. സിസ്റ്റം, പിസ്റ്റണ്‍ കൂളിംഗ് ജെറ്റ് എന്നിവ മെച്ചപ്പെടുത്തിയ എഞ്ചിന്‍ കാര്യക്ഷമതയും ഘര്‍ഘണക്കുറവും വാഗ്ദാനം ചെയ്യുന്നു. ഇത് എം.ടി., എ.ജി.എസ്. വേരിയന്റുകളില്‍ യഥാക്രമം ലിറ്ററിന് 23.26, 24.12 എന്ന സെഗ്മെന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയിലേക്ക് നയിക്കുന്നു. പുതിയ കെ-സീരീസ് എഞ്ചിന്‍, 66സണ@6000ൃുാന്റെ വര്‍ദ്ധിതമായ പവര്‍ ഔട്ട്പുട്ടും വാഗ്ദാനം ചെയ്യുന്നു. അത് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് (എ.ജി.എസ്.) വേരിയന്റുകളില്‍ ലഭ്യമാണ്.
കരുത്തുറ്റതും ആര്‍ജ്ജവമുള്ളതുമായ മുഖഭാവമേകുന്ന ആധുനികവും പരിഷ്‌കൃതവുമായ ഒരു രൂപകല്പനയോടെ 2020 ഡിസയര്‍ അപ്ഗ്രേഡ് ചെയ്തിരിക്കുന്നു. പ്രീമിയം സിംഗിള്‍ അപെര്‍ചര്‍ ഫ്രണ്ട് ഗ്രില്ലും, ലോവര്‍ ബമ്പറിലെ കരുത്തുള്ള ക്രോം അക്സന്റുകളും ശക്തമായ ഒരു റോഡ് സാന്നിദ്ധ്യത്തിന് ഊന്നല്‍ നല്കുന്നു.

ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം, 2020 ഡിസയര്‍ എത്തുന്നത് ട്വിന്‍ പോഡ് മീറ്റര്‍ ക്ലസ്റ്റര്‍, കൂടാതെ അതിന് ഊര്‍ജ്ജസ്വലമായ ഒരു വിഷ്വല്‍ അപ്പീല്‍ നല്കുന്നതായ ഒരു പുതിയ 10.67 സെ.മീ. മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ കളേര്‍ഡ് ടി.എഫ്.ടി. ഡിസ്പ്ലേ എന്നിവയോടെയാണ്. നൈസര്‍ഗ്ഗിക ഗ്ലോസ്സ് ഫിനിഷോടു കൂടിയ, ഡോറുകളിലെയും ഇന്‍സ്ട്രുമെന്റ് പാനലുകളിലെയും പുതിയ ആധുനിക വുഡന്‍ ഫിനിഷ് ഇന്റീരിയറുകള്‍ക്ക് പരിപൂരകമാകുന്നു. പുതിയ സവിശേഷ ഡ്യുവല്‍ ടോണ്‍ സീറ്റുകള്‍ മൊത്തത്തിലുള്ള ക്യാബിന്‍ അപ്പീല്‍ മെച്ചപ്പെടുത്തുന്നു.

പുതിയ 2020 ഡിസയര്‍ ആവശ്യത്തിന് സ്പേസും മികവുറ്റ സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നു. പുതിയ 2020 ഡിസയറിന്റെ എ.ജി.എസ് വേറിയന്റുകളിലുള്ള ഇലക്ട്രോണിക് സ്റ്റെബിളിറ്റി പ്രോഗ്രാമും ഹില്‍-ഹോള്‍ഡ് ഫംഗ്ഷനും വാഹനത്തിന്റെ സ്‌കിഡ് ചലനങ്ങള്‍ കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യുന്നു. അത് സ്റ്റോപ്-സ്റ്റാര്‍ട്ട് ട്രാഫിക് കണ്ടീഷനില്‍ കയറ്റമുള്ള ചെരിവുകളില്‍ വാഹനം പിറകോട്ട് ഉരുളുന്നതിന് അനുവദിക്കാതെ വാഹനം എപ്പോഴും ഡൈവറുടെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. മുന്നിലും പിന്നിലും വലിപ്പത്തിലുള്ള ബ്രേക്കുകളോടെ എത്തുന്ന 2020 ഡിസയര്‍ മെച്ചപ്പെട്ട ബ്രേക്കിംഗ് പ്രകടനവും ബ്രേക്ക് ഈടുനില്പും വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, എല്ലാ വേരിയന്റുകളും ഡ്യൂവല്‍ എയര്‍ബാഗുകള്‍, പ്രീ-ടെന്‍ഷന്‍ ഫോഴ്സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റുകള്‍, ഐസോഫിക്സ് (ചൈള്‍ഡ് സീറ്റ് റെസ്ട്രെയിന്റ് സിസ്റ്റം), ഇ.ബി.ഡി.യോടു കൂടിയ എ.ബി.എസ്. എന്നിവയാല്‍ സജ്ജമാണ്.

അഞ്ചാം തലമുറ ഹാര്‍ടെക്ട് പ്ലാറ്റ്ഫോമില്‍ കെട്ടിപ്പടുത്തപ്പെട്ടിട്ടുള്ള പുതിയ 2020 ഡിസയര്‍ ഫ്രണ്ടല്‍ ഓഫ്സെറ്റ്, സൈഡ് ഇംപാക്ട്, പെഡസ്ട്രിയന്‍ റെഗുലേഷനുകള്‍ എന്നിവ അനുവര്‍ത്തിക്കുന്നു.
പ്രദാനം ചെയ്തിരിക്കുന്ന ആവേശമുണര്‍ത്തുന്ന കളര്‍ ഓപ്ഷനുകള്‍ക്കു പുറമേ, 2020 ഡിസയര്‍ രണ്ട് പുതിയ റിച്ച് ആന്റ് പ്രീമിയം നിറങ്ങളായ, പ്രീമിയം സില്‍വറിലും ഫീനിക്സ് റെഡിലും ലഭ്യമാകുന്നതാണ്.